
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന.
ഓഫീസുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതികളും കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലും തെരഞ്ഞെടുത്ത എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്.
‘ഓപ്പറേഷൻ കോക്ടെയില്‍’ എന്ന പേരില്‍ ഇന്നലെ ഒരേ സമയത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
ഓണക്കാലത്തോടനുബന്ധിച്ച് ചില കള്ള്ഷാപ്പ് ഉടമകളും ബാര്‍ ഉടമകളും പരിശോധന ഒഴിവാക്കുന്നതിന് ചില എക്സൈസ് ഉദ്ദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി വരുന്നതായും ലൈസൻസ് നിബന്ധനകള്‍ക്കും പെര്‍മിറ്റുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കള്ള്ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും ചില എക്സൈസ് ഉദ്ദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാനത്തെ 14 എക്സൈസ് ഡിവിഷനുകളിലും തെരഞ്ഞെടുത്ത 16 എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളും ഉള്‍പ്പടെ 75-ഓളം എക്സൈസ് ഓഫീസുകളില്‍ വിജിലൻസ് ഇന്നലെ ഉച്ച മുതല്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തി.
കള്ള് ഷോപ്പുകളിലും, ബാറുകളിലും, നിശ്ചിത ഇടവേളകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, ചേര്‍ത്തല എക്സൈസ് റേഞ്ച് ഓഫീസ്, കോട്ടയം ജില്ലയിലെ ഈരാറ്റുുപേട്ട എക്സൈസ് റേഞ്ച് ഓഫീസ്, ഏറ്റുമാനൂര്‍ എക്സൈസ് റേഞ്ച് ഓഫീസ്, കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂര്‍ എക്സൈസ് റേഞ്ച് ഓഫീസ്, വയനാട് ജില്ലയിലെ കല്‍പ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയ ഓഫീസുകളില്‍ ഉത്തരവ് പ്രകാരമുള്ള പരിശോധന എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി.
The post സിഗരറ്റ് വലിച്ചതിന് വരെ കൈക്കൂലി, കണക്കില്‍ പെടാതെ മദ്യം; ‘ഓപ്പറേഷൻ കോക്ടെയില്‍’ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍; എക്സൈസ് ഓഫീസ് പരിശോധനയില്‍ ഞെട്ടി വിജിലന്‍സ്….! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]