
സ്വന്തം ലേഖകൻ
കൊച്ചി: 24 മണിക്കൂറിനിടയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് പേരാണ് പിടിയിലായത്.സ്വര്‍ണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസര്‍കോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസല്‍, കോഴിക്കോട് സ്വദേശി ആളൂര്‍ ഹുസൈൻ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.
അഷ്റഫ് അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതില്‍ സംശയം തോന്നിയ വിമാന ജീവനക്കാര്‍ ആണ് കസ്റ്റംസിന് വിവരം നല്‍കിയത്. പരിശോധനയില്‍ കണ്ടെത്തിയത് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വര്‍ണം. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയതിലാണ് ഒളിപ്പിച്ചത്.
മറ്റൊരു യാത്രക്കാരനായ ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചു.മലേഷ്യയില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശി ആളൂര്‍ ഹുസൈൻ എന്നയാളില്‍ നിന്ന് 54 ലക്ഷം രൂപവില വരുന്ന 1051 ഗ്രാം സ്വര്‍ണവും പിടികൂടി. ഇയാള്‍ മലദ്വാരത്തിനകത്ത് ഗുളികയുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.
The post നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി മൂന്നുപേർ പിടിയിൽ; പേസ്റ്റ് രൂപത്തിലും ഗുളിക രൂപത്തിലുമാണ് സ്വർണ്ണം കണ്ടെത്തിയത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]