
ആറാട്ടുപുഴ∙ പഞ്ചായത്തിലെ പെരുമ്പള്ളി ജംക്ഷന് വടക്ക് ഭാഗത്ത് ജിയോ ബാഗിൽ നിറയ്ക്കാൻ എത്തിച്ച മണൽ കടൽ എടുക്കുന്നു. ജിയോ ബാഗിൽ നിറയ്ക്കാൻ കെഎംഎംഎല്ലിൽ നിന്ന് 10 ലോഡ് മണ്ണ് തീരത്ത് എത്തിച്ചിരുന്നു. എന്നാൽ ജിയോ ബാഗുകൾ യഥാസമയത്ത് എത്തിക്കാൻ കരാറുകാരന് കഴിയാതിരുന്നത് മൂലം ജോലി നടക്കാത്ത സ്ഥിതിയാണ്. ഇവിടെ മണൽ ചാക്കിൽ നിറയ്ക്കാൻ കുറഞ്ഞത് 30 ലോഡ് മണ്ണ് എങ്കിലും വേണ്ടിവരും.
ഇതിൽ 10 ലോഡ് മണ്ണ് തീരത്ത് ഇറക്കിയിരുന്നു. എന്നാൽ ജിയോ ബാഗ് എത്തിക്കാത്തത് മൂലം നിർമാണം അനിശ്ചിതത്വത്തിലാണ്.
രണ്ട് ആഴ്ചയ്ക്കു മുൻപ് ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ പെരുമ്പള്ളി ജംക്ഷന് സമീപം ഒരു വീട് തകർന്നിരുന്നു.
തിര റോഡിലേക്ക് എത്തുകയും ഗതാഗതത്തിന് തടസ്സം നേരിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇതിനെ തുടർന്ന് കലക്ടറുടെ ചേംബറിൽ വിളിച്ച യോഗത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെരുമ്പള്ളി ജംക്ഷന് വടക്കുഭാഗത്ത് ജിയോ ബാഗ് നിരത്തി തീരം സംരക്ഷിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. ജിയോ ബാഗ് നിരത്തുന്ന ജോലി ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]