
പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിൽ 4 കമ്യൂണിറ്റി ഹാൾ ഉണ്ടെങ്കിലും നാട്ടുകാർക്കു പ്രയോജനമില്ല. കരിക്കാട് പഞ്ചായത്ത് കെട്ടിടം, കടവല്ലൂർ വട്ടമാവ്, തിപ്പിലിശ്ശേരി കസ്തൂർബാ നഗർ, വടക്കേ കോട്ടോൽ ഉന്നതി എന്നിവിടങ്ങളിലാണു ഹാളുകളുള്ളത്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണു പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തടസ്സമായി പറയുന്നത്.
വിവാഹം, മരണാനന്തര സദ്യകൾ തുടങ്ങിയവ നടത്താൻ പാവപ്പെട്ടവർക്കു കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയായിരുന്നു കമ്യൂണിറ്റി ഹാളുകളുടെ പ്രധാന ലക്ഷ്യം. എന്നാൽ പഞ്ചായത്തിന്റെ ചില പരിപാടികളും പാർട്ടി യോഗങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നതെന്നാണ് ആരോപണം.
കരിക്കാട് പഞ്ചായത്ത് ഓഫിസിനു സമീപം പ്രവർത്തിച്ചിരുന്ന ഹാൾ 4 വർഷം മുൻപു വരെ നാട്ടുകാർക്കു ലഭിച്ചിരുന്നു.
പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചപ്പോൾ ഓഫിസ് താൽക്കാലികമായി അവിടേക്കു മാറ്റി. അതോടെ പൊതുജനങ്ങൾക്കു കൊടുക്കുന്നതു നിർത്തി.
കഴിഞ്ഞ ആഴ്ച പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണി നടത്തി പഴയപോലെ ആക്കുമെന്നാണ് അധികൃതർ പറയുന്നത്.
വട്ടമാവിലെ ഹാൾ നവീകരിക്കുന്നതിനാണ് അടച്ചത്.
മാസങ്ങൾ പിന്നിട്ടിട്ടും പണികൾ പൂർത്തിയായിട്ടില്ല. കോട്ടോൽ ഉന്നതിയിലെ ഹാൾ അതീവ ശോച്യാവസ്ഥയിലാണ്.
തിപ്പിലിശ്ശേരിയിൽ സാമഗ്രികളുടെ കുറവാണു പ്രശ്നം. കമ്യൂണിറ്റി ഹാളുകളുടെ പ്രവർത്തനം ക്രമീകരിക്കാനും മേൽനോട്ടത്തിനും മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്നു പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.കെ.രാജേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]