
ആലുവ∙ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിക്കാത്തതു മൂലം നാലാം നിലയിലെ ജോയിന്റ് ആർടി ഓഫിസിലേക്കു നടന്നു കയറിയ ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞുവീണു. കുന്നത്തേരി മീന്ത്രയ്ക്കൽ ഹൈദ്രോസിനാണ് (56) ഹൃദയാഘാതമുണ്ടായത്. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്.സജിൻ തക്കസമയത്ത് 4 തവണ സിപിആർ നൽകിയത് ഹൈദ്രോസിന് രക്ഷയായി. ആർടി ഓഫിസിൽ ഉണ്ടായിരുന്നവർ ഹൈദ്രോസിനെ ചുമന്നു താഴെയിറക്കി ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീടു ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
സിപിആർ നൽകുന്നതിൽ പരിശീലനം ലഭിച്ചയാളാണ് എംവിഐ സജിൻ.
ഹൈദ്രോസിനു മുൻപും ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. 20 വർഷം മുൻപു നിർമിച്ച മിനി സിവിൽ സ്റ്റേഷനിൽ 4 നിലകളിലായി 13 സർക്കാർ ഓഫിസുകളുണ്ട്. സ്ഥാപിച്ച കാലം മുതൽ ലിഫ്റ്റ് മിക്കപ്പോഴും തകരാറിലാണ്.
ഒട്ടേറെത്തവണ ആളുകൾ ഇതിൽ കുടുങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്.ജൂലൈ 26ന് ആർടി ഓഫിസിൽ ലേണേഴ്സ് ടെസ്റ്റിനു വന്ന 2 വിദ്യാർഥികളാണ് ഒടുവിൽ കുടുങ്ങിയത്.
അതിനു മുൻപു കിഴക്കമ്പലം സ്വദേശികളായ അമ്മയ്ക്കും മകൾക്കും ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയിരുന്നു.
അഗ്നിരക്ഷാസേന ഇവരെ രക്ഷപ്പെടുത്തിയപ്പോഴേക്കും അമ്മ കുഴഞ്ഞുവീണു തലയ്ക്കു പരുക്കേറ്റു. നിലവാരം കുറഞ്ഞ ലിഫ്റ്റ് മാറ്റി സ്ഥാപിക്കണമെന്നും കരാറുകാരനിൽ നിന്നു നഷ്ടം ഈടാക്കണമെന്നും താലൂക്ക് സഭാ യോഗം പലവട്ടം ആവശ്യപ്പെട്ടിരുന്നു.ചാലക്കുടിയിലെ പിഡബ്ല്യുഡി എൻജിനീയറിങ് വിഭാഗമാണ് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തേണ്ടത്.
തകരാർ റിപ്പോർട്ട് ചെയ്താലും അവരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാറില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]