
രാമനാട്ടുകര ∙ പൂവന്നൂർ പള്ളി ബംഗ്ലാവ് പറമ്പ് റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ടു ഒരാഴ്ച. ഇതുവരെ നന്നാക്കിയിട്ടില്ല.
ബംഗ്ലാവ് പറമ്പ് കയറ്റത്തിലാണ് ചോർച്ച. ദിവസവും ലീറ്റർ കണക്കിനു വെള്ളം റോഡിൽ ഒഴുകുകയാണ്.
നേരത്തെ നേരിയതോതിൽ ഉണ്ടായിരുന്ന ചോർച്ച ഇപ്പോൾ ശക്തമായി. വലിയ സമ്മർദത്തിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.
കുത്തനെ കയറ്റിറക്കമായ റോഡിൽ ഒഴുകുന്ന വെള്ളം പ്രധാന റോഡിലേക്കാണു വ്യാപിക്കുന്നത്. സ്ഥിരമായി പൈപ്പ് പൊട്ടുന്നതു മേഖലയിൽ ജല വിതരണത്തെ ബാധിച്ചു.
ബംഗ്ലാവ് പറമ്പ് റോഡിൽ നിരന്തരം പൊട്ടുന്ന പൈപ്പുകൾ നന്നാക്കുമെങ്കിലും വീണ്ടും പൊട്ടി ചോർച്ച തുടരുന്നത് ജനകീയ പ്രതിഷേധത്തിനു വഴിവച്ചു. ജലച്ചോർച്ച അധികൃതരെ അറിയിച്ചിട്ടും പരിഹാര നടപടി നീളുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]