
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി.
ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു അമ്മു സജീവൻ. 2024 നവംബർ 15നാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്.
പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസിൽ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അധ്യാപകർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]