
കൊടുമൺ ∙ മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ എ സോൺ സ്പെഷൽ സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ കായിക മേളയിൽ സ്പെഷൽ മീറ്റിൽ കടമാൻകുളം എംജിഎം ബഥനി സ്പെഷൽ സ്കൂൾ ജേതാക്കളായി. മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ രണ്ടാം സ്ഥാനവും തെള്ളിയൂർ എംസിആർഡി സ്പെഷൽ സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
റവ.ഡോ.ടി.ജി.കോശി മെമ്മോറിയൽ ചാംപ്യൻഷിപ്പാണ് ഇഎംഎസ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസർ ഷംല ബീഗം ഉദ്ഘാടനം ചെയ്തു.
റവ. മാത്യു സി.
വർഗീസ് അധ്യക്ഷനായി.
ഏറത്ത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ മറിയാമ്മ തരകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ ഡോ.
പി.സണ്ണി അധ്യക്ഷനായി. ജേതാക്കൾക്കുള്ള സമ്മാനദാനം എഫ്ടിഎസ് വൈസ് പ്രസിഡന്റ് ഏലിയാമ്മ കോശി, ജോർജ് സൺസ് മാനേജിങ് ഡയറക്ടർ ജോർജ് ബേബി എന്നിവർ നിർവഹിച്ചു. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി മണക്കാല ദീപ്തി സ്പെഷൽ സ്കൂളിന്റെ നേതൃത്വത്തിൽ 12 സ്കൂളുകളെ പങ്കെടുപ്പിച്ചാണ് കായികമേള അരങ്ങേറിയത്. നാനൂറിലധികം കായിക താരങ്ങൾ പങ്കെടുത്തു. ദീപ്തി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.
സൂസൻ മാത്യു, കായിക അധ്യാപകൻ എസ്. പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]