
വിദ്യാഭ്യാസ പുരസ്കാര സമർപ്പണം നാളെ
പറവൂർ ∙ കട്ടത്തുരുത്ത് ഒറവൻതുരുത്ത് ചരമോപചാര സഹായക സംഘത്തിൽ വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും അനുമോദനവും നാളെ 10നു നടക്കും. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
സംഘം പ്രസിഡന്റ് വി.ആർ.സുന്ദരൻ അധ്യക്ഷനാകും.
ലാബ് ടെക്നിഷ്യൻ
പറവൂർ ∙ ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവ്. യോഗ്യത: ഡിഎംഎൽടി / ബിഎസ്സി എംഎൽടി.
കേരളത്തിലെ മെഡിക്കൽ കോളജുകൾ അല്ലെങ്കിൽ ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിൽ നിന്നു കോഴ്സ് പാസായവരാകണം. പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ/ കേരള ആരോഗ്യ സർവകലാശാല സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം.
കൂടിക്കാഴ്ച 19ന് 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.
ഞാറയ്ക്കൽ ഗവ. വിഎച്ച്എസ്എസ്
വൈപ്പിൻ∙ ഞാറയ്ക്കൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഓഗസ്റ്റ് 26ന് രാവിലെ 10ന്.
വൈദ്യുതി മുടക്കം
33 കെവി വെങ്ങോല സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെവി പോഞ്ഞാശേരി ഫീഡറിനു കീഴിലുള്ള കുറ്റിപ്പാടം, ചുണ്ടമല എന്നീ ഭാഗങ്ങളിലും 11 കെവി വെങ്ങോല ഫീഡറിനു കീഴിലുള്ള അറയ്ക്കപ്പടി, മേപ്രത്തുപടി എന്നീ ഭാഗങ്ങളിലും ഇന്ന് 8 മുതൽ നാളെ വൈകിട്ട് 5.30 വരെ ഭാഗികമായി.
ആലുവയിൽ ജില്ലാതല പൂക്കള മത്സരം സെപ്റ്റംബർ ഒന്നിന്
ആലുവ∙ ടാസും മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിങ്ങും ചേർന്നു സെപ്റ്റംബർ ഒന്നിനു ജില്ലാതല പൂക്കള മത്സരം നടത്തും.
താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. 9249735321.
മോട്ടർ വാഹന അദാലത്ത് ആലുവയിൽ 20ന്
ആലുവ∙ ജോയിന്റ് ആർടി ഓഫിസിൽ ജൂലൈ 31 വരെ വാഹന ഉടമകൾ നൽകിയ അപേക്ഷകളിൽ തീർപ്പാകാത്തവ പരിഹരിക്കാൻ 20ന് അദാലത്ത് നടത്തും. പൊലീസുമായി ചേർന്ന് ഇ– ചെലാൻ സംബന്ധിച്ച നടപടികൾ തീർപ്പാക്കാനും അന്നു സൗകര്യം ഉണ്ടാകുമെന്നു ജോയിന്റ് ആർടിഒ അഫ്സൽ അലി അറിയിച്ചു.
വൈഎംസിഎ മത്സരങ്ങൾ ഇന്ന്
ആലുവ∙ വൈഎംസിഎ എൽകെജി, യുകെജി, എൽപി വിദ്യാർഥികൾക്കായി ഇന്നു സെന്റ് മേരീസ് ഹൈസ്കൂളിൽ കളറിങ് മത്സരവും യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെയ്ന്റിങ് മത്സരങ്ങളും സംഘടിപ്പിക്കും.
15നു തോട്ടുമുഖം വൈഎംസിഎ ക്യാംപ് സെന്ററിൽ ദേശീയ ഗാന, ദേശഭക്തി ഗാന മത്സരങ്ങളും ഉണ്ടാകും. 8547077353.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]