
പെരുമ്പടപ്പ്∙ കുമ്പളങ്ങി വഴി – പെരുമ്പടപ്പ് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സർവേ നടപടി അടുത്തയാഴ്ച ആരംഭിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ടു കെ.ബാബു എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം കലക്ടറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള സർവേ ആരംഭിക്കാൻ കലക്ടർ നിർദേശിക്കുകയായിരുന്നു.
8.42 കോടി രൂപയാണ് റോഡിനു വീതി കൂട്ടാൻ സർക്കാർ അനുവദിച്ചിരുന്നത്. ഇതിൽ നിന്ന് സർവേ ജോലികൾക്കായി 2023 മാർച്ചിൽ 33.8 ലക്ഷം രൂപയും നീക്കിവച്ചു.
ഇതിന് സ്പെഷൽ തഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തു. സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട
റോഡിന്റെ പുതുക്കിയ അലൈൻമെന്റ് സ്കെച്ച് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ നൽകാൻ വൈകി. മാത്രമല്ല, പെരുമ്പടപ്പ് ഭാഗത്തെ 4 സർവേ നമ്പറുകൾ ലഭിക്കാതിരുന്നതും സർവേ നടപടി അനിശ്ചിതത്വത്തിലാക്കി. സർവേ നടത്തുന്നതിന് രണ്ടര വർഷം മുൻപ് പണം അനുവദിച്ചിട്ടും പൊതുമരാമത്ത്, സർവേ വകുപ്പുകളുടെ ഏകോപനമില്ലായ്മ റോഡിന്റെ വികസന ജോലികളെ ബാധിക്കുകയായിരുന്നു.
തിരക്കേറിയ റോഡ്
പടിഞ്ഞാറൻ കൊച്ചിയിലെ തന്നെ ഏറ്റവും തിരക്കുള്ള റോഡുകളിൽ ഒന്നാണ് കുമ്പളങ്ങി വഴി – പെരുമ്പടപ്പ് റോഡ്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം – എഴുപുന്ന കുമ്പളങ്ങി പാലം എന്നിവ തുറന്നതോടെ, റോഡിലെ തിരക്ക് ഇരട്ടിയായി. രാവിലെയും വൈകിട്ടും റോഡിൽ ഗതാഗതക്കുരുക്കുണ്ട്.
റോഡിനു വീതി കൂട്ടുന്നതോടെ തിരക്കിന് പരിഹാരമാകും.
റോഡിനു വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ടു വർഷങ്ങളായി നാട്ടുകാർ നടത്തിവന്ന സമരത്തെ തുടർന്നാണ് സർക്കാർ ഇടപെടലുണ്ടായത്. ഇതിനായി പണം അനുവദിച്ചെങ്കിലും അത് പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞില്ല.
ഇതുസംബന്ധിച്ചു പൊതുമരാമത്ത് മന്ത്രി അടക്കമുള്ളവർക്ക് പെരുമ്പടപ്പ് റോഡ് വികസന സമിതി പരാതികളും നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]