
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം.
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙ പുങ്കുംമൂട് ഗവ.എൽപി സ്കൂൾ: എൽപി അറബിക്: അഭിമുഖം 11ന് രാവിലെ 11ന്.
ഐടിഐയിൽ സീറ്റൊഴിവ്
മലയിൻകീഴ് ∙ ഐടിഐയിൽ എംഎംവി, വെൽഡർ, ഇലക്ട്രിഷ്യൻ ട്രേഡുകളിൽ വനിത സംവരണ സീറ്റുകൾ ഒഴിവുണ്ട്.
ഈ മാസം 19ന് മുൻപ് ഓഫിസിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. ഫോൺ : 9497639626.
റഷ്യൻ മേളയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം∙ റഷ്യയിൽ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര മേളയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ മികവ് തെളിയിച്ച 14–17 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
തലസ്ഥാനത്തെ റഷ്യൻ ഹൗസിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ്. [email protected] എന്ന വിലാസത്തിൽ ബയോഡേറ്റ അയയ്ക്കണം
ജനറൽ ക്വോട്ട സീറ്റുകളിൽ ഒഴിവ്
തിരുവനന്തപുരം∙മാർ ഇവാനിയോസ് കോളജിൽ 4 വർഷ ഡിഗ്രി, പിജി കോഴ്സുകളിലേക്ക് ഒഴിവുള്ള ജനറൽ ക്വോട്ട
സീറ്റുകളിലേക്ക് പ്രവേശനത്തിന് താൽപര്യമുള്ളവർ 12ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. www.mic.ac.in
ചിത്ര പ്രദർശനം 11 മുതൽ
തിരുവനന്തപുരം∙ പ്രമുഖ ചിത്രകാരൻ ബി.ഡി.ദത്തന്റെ ‘പരിണാമം 101’ എന്ന പേരിലുള്ള ചിത്ര പ്രദർശനത്തിന് 11ന് വൈലോപ്പിള്ളി സംസ്കൃതി ഹാളിൽ തുടക്കമാകും.
വൈകിട്ട് 5.30ന് വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. വി.എസ്.രാജേഷ് അധ്യക്ഷനാകും.
20 വരെ പ്രദർശനം നീണ്ടുനിൽക്കും. പ്രവേശന സമയം രാവിലെ 11 മുതൽ വൈകിട്ട് 6.30വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]