
കളമശേരി ∙ ദേശീയപാതയിൽ ആര്യാസ് ജംക്ഷനിൽ കാൽനടയാത്രക്കാർക്കു റോഡ് കുറുകെ കടക്കുന്നതിനു സഹായിക്കാൻ സ്ഥാപിച്ച പെലിക്കൻ ക്രോസിങ് ഇടയ്ക്കിടെ തകരാറിൽ. മാസങ്ങൾക്കു മുൻപ് മന്ത്രി പി.രാജീവിന്റെ നിർദേശപ്രകാരം സ്ഥാപിച്ച പെലിക്കൻ ക്രോസിങ് 6 പ്രാവശ്യം തകരാറിലാവുകയും ഓരോ പ്രാവശ്യവും കെൽട്രോൺ ഉദ്യോഗസ്ഥർ തകരാർ പരിഹരിക്കുകയും ചെയ്തു. മനഃപൂർവം ആരോ തകർക്കുന്നതാണെന്നും പരാതി ഉയർന്നിട്ടുണ്ട്. പെലിക്കൻ ക്രോസിങ്ങിന്റെ പ്രവർത്തനം സംബന്ധിച്ചു യാത്രക്കാർക്കുള്ള നിർദേശങ്ങൾ കാണിച്ചു സ്ഥാപിച്ച ബോർഡും നശിപ്പിച്ച നിലയിലാണ്.
വഴിയാത്രക്കാർക്ക് ഇപ്പോൾ റോഡു കുറുകെ കടന്ന് ഇരുവശത്തേക്കും സഞ്ചരിക്കാൻ വലിയ വിഷമമാണ്.
ഗതാഗതക്കുരുക്കു കൊണ്ടു വീർപ്പുമുട്ടുന്ന ആര്യാസ് ജംക്ഷനിൽ സീബ്രാലൈൻ ഉണ്ടെങ്കിലും വാഹനങ്ങൾ നിർത്തിക്കൊടുക്കാറില്ല.രാജഗിരി സ്കൂളുകളിലേക്കും ഗവ.സ്കൂളുകളിലേക്കുമുള്ള വിദ്യാർഥികളും കച്ചവട സ്ഥാപനങ്ങളിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കു പോകുന്നവരും ഇതുമൂലം കഷ്ടപ്പെടുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]