
ഓച്ചിറ ∙ ആയിരംതെങ്ങ് കണ്ടൽ വനത്തിന്റെ നാശത്തിന് ആക്കം കൂട്ടി, ക്ലാപ്പന തീരദേശത്തെ മുണ്ടകപ്പാടത്തെ നെൽവയലുകളിലെ കണ്ടൽച്ചെടികൾ ഭൂമാഫിയ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു. അനധികൃത വയൽ നികത്തലും വ്യാപകമാണ് ഇവിടെ.
ക്ലാപ്പന പഞ്ചായത്ത് 15ാം വാർഡ് പാട്ടത്തിൽ കടവിനു സമീപത്താണ് രണ്ടേക്കർ വയലിലെ അപൂർവ ഇനം കണ്ടൽച്ചെടികൾ കഴിഞ്ഞ ദിവസം വെട്ടി നശിപ്പിച്ചത്.
ഭരണമുന്നിണിയിലെ ചിലർ പിന്തുണ നൽകുന്ന ഭൂമാഫിയ സംഘമാണു വെട്ടിനിരത്തലിനു പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആയിരംതെങ്ങ് കണ്ടൽ വനത്തിനു സമീപത്തായി ഒട്ടേറെ പ്രദേശത്താണു കണ്ടൽ ചെടികൾ വ്യാപകമായി വളരുന്നത്.
ഇതു സർക്കാർ ഏറ്റെടുക്കാൻ നടപടി ആരംഭിച്ചതിനു പിന്നാലെയാണു ഭരണത്തിൽ സ്വാധീനമുള്ള ചിലർ സംഘങ്ങൾ പ്രദേശത്തെ കണ്ടൽ ചെടികൾ നശിപ്പിക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ അനധികൃത നിലം നികത്തൽ നടക്കുന്ന വില്ലേജ് ആണു ക്ലാപ്പന. തീരദേശ വാർഡുകളിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഡേറ്റബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങൾ ഉൾപ്പെടെ നികത്തിയതും ഇവിടെയാണ്.
ടിഎസ് കനാലിനു സമീപത്തെ നിലംനികത്തലിനു പ്രതിരോധം സൃഷ്ടിക്കുന്നതു പാടങ്ങളിലെ കണ്ടൽ ചെടികളാണ്.
അതിനാലാണ് ആദ്യം ഇവ വെട്ടി നശിപ്പിക്കുകയും അതിനുശേഷം അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി നിലം നികത്തൽ നടത്തുന്നത് എന്നു നാട്ടുകാർ പറയുന്നു. ക്ലാപ്പനയിലെ നിലംനികത്തലിനെതിരെ നാട്ടുകാരും പരിസ്ഥിതി – സാമൂഹിക പ്രവർത്തകരും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണു പുതിയ സംഭവം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]