
വേലൂർ∙ ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിച്ച വേലൂർ പഞ്ചായത്തിന്റെ ഓഫിസ് കെട്ടിടം 9 ന് രാവിലെ 9.30ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. എ.സി.
മൊയ്തീൻ എംഎൽഎയുടെ 2020– 21 ആസ്തി വികസന പദ്ധതിയിൽനിന്ന് അനുവദിച്ച 95 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഫണ്ടും ഉൾപ്പടെ 4 കോടി രൂപ ചിലവഴിച്ചാണ് നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ വാഹന പാർക്കിങ്ങും ഒന്നാം നിലയിൽ ഓഫിസ് കാര്യലയവും രണ്ടാം നിലയിൽ ഓഫിസുകളും പ്രവർത്തിക്കും.
മൂന്നാം നിലയിൽ കമ്മ്യൂണിറ്റി ഹാളും കോൺഫറൻസ് ഹാളും മീഡിയ റൂമും ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്ഥിരസമിതി അധ്യക്ഷൻമാർ, വിഇഒ, ഐസിഡിഎസ് ഓഫിസർ തുടങ്ങിയവർക്കായി പ്രത്യേകം കാബിനുകൾ നിർമിച്ചിട്ടുണ്ട്. 2 നിലകളിലും പൂർണമായ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോനുബന്ധിച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ നടക്കും. എ.സി.
മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എംപി ലൈഫ് വീടുകളുടെ താക്കോൽ കൈമാറും.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷാേബി, സെക്രട്ടറി ടി.പി.സിന്ധു എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]