
പുന്നല∙ റോഡിന്റെ ശോച്യാവസ്ഥ മൂലം പത്തനാപുരം–പുന്നല പാതയിൽ കെഎസ്ആർടിസി–സ്വകാര്യ ബസുകൾ സർവീസ് നിർത്തി. അമിത കൂലി കൊടുത്ത് സമാന്തര വാഹനങ്ങളെ ആശ്രയിച്ചാണ് നാട്ടുകാരുടെ യാത്ര.
വിദ്യാർഥികളും, വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരും ഇതോടെ ദുരിതത്തിലായി. എഫ്ഡിആർ ടെക്നോളജി ( ജർമൻ ടെക്നോളജി ) യിൽ നവീകരണം തുടങ്ങിയ റോഡ് തകർന്നു തരിപ്പണമായി കിടപ്പാണ്.
ഓടയും കലുങ്കും നിർമിക്കുന്ന ഭാഗങ്ങളെല്ലാം നവീകരണം പാതി വഴിയിലായി നിലച്ച മട്ടാണ്. ദിവസങ്ങൾക്ക് മുൻപ് കല്ലാമുട്ടത്ത് കലുങ്ക് നിർമിക്കുന്ന ഭാഗത്ത് ടിപ്പർ മണ്ണിൽ പുതഞ്ഞതോടെയാണ് വലിയ വാഹനങ്ങൾക്ക് ഓടാൻ കഴിയാത്ത രീതിയിലായത്.
അര മണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തിയിരുന്ന പാതയിൽ ബസ് സർവീസ് നിലച്ചതോടെ ഓട്ടോ, ജീപ്പ് ഉൾപ്പെടെയുള്ള സമാന്തര വാഹനങ്ങളെയാണ് നാട്ടുകാർ യാത്രയ്ക്ക് ആശ്രയിക്കുന്നത്. അമിതമായി ആളുകളെ കയറ്റി, അമിത കൂലി ഈടാക്കിയാണ് ഇവയുടെ സഞ്ചാരം .
ഒരു ദിവസം ഒരു വിദ്യാർഥിക്ക് വേണ്ടി യാത്രക്കൂലി ഇനത്തിൽ 50 മുതൽ 80 രൂപ വരെ ചെലവാകുമെന്ന് രക്ഷിതാക്കൾ പറയുന്നു. ഈ രീതിയിൽ പോയാൽ വിദ്യാർഥികളുടെ സ്കൂൾ പഠനം മുടങ്ങുമെന്ന് ഇവർ ആശങ്കപ്പെടുന്നു.
കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ആദർശ് ആർ.ചേകം, അബ്ജുൽ മാജിത്, അജിത് എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]