
എറണാകുളം∙ ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു.
എൻ.എസ്.കെ. ഉമേഷിൽ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ മൂന്നാമത്തെ വനിതാ കലക്ടറാണ്.
ഡോ. എം ബീന, ഡോ.
രേണു രാജ് എന്നിവരാണ് പ്രിയങ്കയുടെ മുൻഗാമികളായ വനിതാ കലക്ടർമാർ.
പാലക്കാട് കലക്ടർ സ്ഥാനത്തു നിന്നാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്. കർണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഉദ്യോഗസ്ഥയാണ്.
കോഴിക്കോട് സബ് കലക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് ബിരുദധാരിയാണ്.
പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സിവിൽ സ്റ്റേഷൻ കവാടത്തിൽ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്കയെ സ്വീകരിച്ചു. തുടർന്ന് ചേംബറിലെത്തി എൻ.എസ്.കെ.
ഉമേഷിൽ നിന്നും ചുമതല ഏറ്റെടുത്തു. ഡപ്യുട്ടി കലക്ടർമാരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]