
ഇരിട്ടി∙ തെങ്ങ് കർഷകരെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ആറളം പഞ്ചായത്തിനെ തിരഞ്ഞെടുത്തതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. 100 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്.
നാളികേരത്തിന്റെ ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയ രീതിയിലുള്ള പുതുകൃഷിക്കും നിലവിലെ കൃഷി സംരക്ഷിച്ച് ഉൽപാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് സബ്സിഡി ഉൾപ്പെടെ ലഭ്യമാക്കും.
3 വർഷത്തേക്കു വിത്തും വളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി 37.67 ലക്ഷം രൂപ അനുവദിക്കും. 1–ാം വർഷം 25.67 ലക്ഷം രൂപയും 2–ാം വർഷം 8 ലക്ഷം രൂപയും 3–ാം വർഷം 4 ലക്ഷം രൂപയും ആണു ധനസഹായമായി നൽകുന്നത്.
ആറളം കൃഷിഭവൻ മുഖേന സബ്സിഡി കേര കർഷകർക്ക് കൈമാറും. പഞ്ചായത്തിൽ 900 ഹെക്ടറിലധികം സ്ഥലത്ത് തെങ്ങ് കൃഷിയുണ്ട്.
ഇതിൽ 150 ഹെക്ടറിലധികം ആറളം ഫാം ഉൾപ്പെടുന്ന പ്രദേശമാണ്. കാട്ടാന, കുരങ്ങ് ശല്യം മൂലം ഫാമിൽ തേങ്ങയുടെ ഉൽപാദനം അഞ്ചിലൊന്നായി കുറഞ്ഞു.
അയ്യായിരത്തോളം തെങ്ങുകൾ കാട്ടാനക്കൂട്ടം കുത്തി വീഴ്ത്തി. എടൂർ, പുതിയങ്ങാടി, കീഴ്പ്പള്ളി, ചെടിക്കുളം, കൊക്കോട്, കക്കുവ, പൂതക്കുണ്ട്, ആറളം, വട്ടപ്പറമ്പ് എന്നിവിടങ്ങളാണ് തെങ്ങ് കൃഷി കൂടുതലായുള്ള പഞ്ചായത്തിലെ മറ്റു പ്രദേശങ്ങൾ.
കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതോടെ ആറളത്ത് തെങ്ങ് കൃഷിയിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് കൃഷിവകുപ്പ് പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]