ആലുവ∙ ആദ്യം കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി.
നേരെ കൺമുന്നിൽക്കണ്ടത് . കയ്യിൽകിട്ടിയ ‘തനിത്തങ്കം’ 30 കുപ്പി ചാക്കിലാക്കി കള്ളൻ പാഞ്ഞു.
ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണിത്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ.
ഫ്രിജിൽ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളൻ കടയിൽ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു.
വെളിച്ചെണ്ണയ്ക്കൊപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാൻ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]