
മൂന്നാർ ∙ അഞ്ചു വർഷം മുൻപ് ഉരുളിന്റെ രൂപത്തിലെത്തിയ ദുരന്തം കവർന്നെടുത്ത തങ്ങളുടെ ഉറ്റവരുടെ ഓർമകൾക്ക് മുൻപിൽ ആദരാജ്ഞലികളർപ്പിക്കാൻ പതിവുപോലെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി. ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ചിരിക്കുന്ന രാജമലയ്ക്ക് സമീപമുള്ള സ്ഥലത്ത് ഇന്നലെ രാവിലെ മുതൽ തന്നെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും എസ്റ്റേറ്റിലെ സഹപ്രവർത്തകരും എത്തിയിരുന്നു.
കല്ലറകളിൽ മെഴുകുതിരി കത്തിച്ചും ഉറ്റവർക്ക് പ്രിയങ്കരമായിരുന്ന ഭക്ഷണങ്ങളും പഴങ്ങളും വളകളും പൊട്ടുകളും മറ്റും സമർപ്പിച്ചും അവർ ആദരാഞ്ജലി അർപ്പിച്ചു. കല്ലറകളിൽ കെട്ടിപ്പിടിച്ച് പലരും പൊട്ടിക്കരഞ്ഞു.
ഇന്നലെ രാവിലെ നടന്ന സർവമത പ്രാർഥനയിൽ മൂന്നാർ മൗണ്ട് കാർമൽ പള്ളി സഹവികാരി ഫാ.ലിജോ ലോറൻസ്, സുബ്രമണ്യസ്വാമി ക്ഷേത്രം പൂജാരി ശങ്കർ നാരായണ ശർമ എന്നിവർ നേതൃത്വം നൽകി.
കെഡിഎച്ച്പി കമ്പനി എംഡി കെ. മാത്യു ഏബ്രഹാം, കമ്പനി വൈസ് പ്രസിഡന്റ് ബി.പി.കരിയപ്പ, വിവിധ ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ കല്ലറകളിലെത്തി ആദരാജ്ഞലികളർപ്പിച്ചു.
2020 ഓഗസ്റ്റ് 6ന് രാത്രി 10.30നുണ്ടായ ഉരുൾപൊട്ടലിലാണ് പെട്ടിമുടിയിലെ നാല് ലൈൻസുകളിലായി ഉറങ്ങിക്കിടന്ന 70 പേർ മരിച്ചത്. ഇതിൽ 66 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
നാലു പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]