
കാലാവസ്ഥ
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ടെക്നിഷ്യൻ ഒഴിവ്
ചേപ്പാട്∙ പഞ്ചായത്തിലെ പിഎച്ച്സിയുടെ അനുബന്ധമായി നിർമിച്ചിരിക്കുന്ന ലാബിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ടെക്നിഷ്യനെ നിയമിക്കുന്നു.
ഡിഎംഎൽടി, ബിഎസ്സി എംഎൽടി യോഗ്യതയുള്ള 18 നും 36 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രായം , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി 12 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
പൊതുയോഗം നാളെ
പത്തിയൂർ∙ കരിപ്പുഴ ഉള്ളിട്ട
പുഞ്ച പാടശേഖര സമതിയുടെ പൊതുയോഗം നാളെ 3 ന് ഏവൂർ വടക്ക് ഗവ.എൽപി സ്കൂളിൽ ചേരുമെന്ന് കൺവീനർ എം.കെ. വേണുകുമാർ അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
കായംകുളം∙ ഗവ.വനിതാ പോളിടെക്നിക് കോളജിലെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് (ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് , ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ 11 ന് കോളജിൽ നടക്കും.
രാവിലെ 9 മുതൽ 11 വരെയാണ് റജിസ്ട്രേഷൻ. സംസ്ഥാന തലത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്ക് അപേക്ഷ നൽകിയും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
www.polyadmission.org, 98094 68058, 97448 10977. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]