കുമളി ∙ പുല്ലുമേട് – ചെങ്കര റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കുത്തനെയുള്ള ഇറക്കത്തിലെ കൊടുംവളവാണ് യാത്രക്കാർക്ക് കെണിയാകുന്നത്.
സുരക്ഷാ മുൻകരുതലുകളോ മുന്നറിയിപ്പ് ബോർഡുകളോ ഈ ഭാഗത്ത് ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ശബരിമല ഭക്തരുടെ 2 വാഹനങ്ങൾ, തൊഴിലാളികളുമായി പോയ ജീപ്പ്, ടിപ്പർ തുടങ്ങി ഒട്ടേറെ വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപെട്ടിട്ടുണ്ട്.
ഇതേ വളവിലാണ് ചെങ്കര ശങ്കരഗിരി സ്വദേശിയായ അരുൺ കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്. വളരെ ഭംഗിയായി ടാറിങ് നടത്തിയിരിക്കുന്നതിനാൽ ഡ്രൈവർമാർ സൂക്ഷിച്ചില്ലെങ്കിൽ ഈ ഭാഗത്ത് അപകടം ഉറപ്പാണ്. നല്ല ഇറക്കത്തിലുള്ള കൊടുംവളവിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്.
ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നെങ്കിലും അത് ഭാഗികമായി നശിച്ച നിലയിലാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിൽ തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും ബന്ധപ്പെട്ടവർ ഇത് പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]