
തൃശൂർ: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശി അറസ്റ്റിൽ.
കൊല്ലം സ്വദേശി ഷെമീറാണ് (40) അറസ്റ്റിലായത്. പോർക്കുളം മേഖലയിൽ താമസിക്കുന്ന വിദ്യാർത്ഥിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി കുട്ടിയുമായി ഷെമീർ സൗഹൃദം സ്ഥാപിച്ചിരുന്നു.
ഈ മാസം രണ്ടാം തീയതി ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകിയിരുന്നു.
കേസെടുത്ത പൊലീസ് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. പിന്നാലെ അന്വേഷണം ഷെമീറിലേക്ക് നീളുകയും ഇയാൾ പിടിയിലാവുകയുമായിരുന്നു.
കുട്ടിയെ ബന്ധുക്കൾക്ക് ഒപ്പം പൊലീസ് വിട്ടയച്ചു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]