
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടയത്ത് അദ്ധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ഹെഡ്മാസ്റ്ററിനേയും എ.ഇ.ഒ യെയും സസ്പെന്റ് ചെയ്തിരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കോട്ടയം ചാലുകുന്ന് സി.എൻ.ഐ എല്‍.പി എസ് ഹെഡ്മാസ്റ്റര് സാം ജോണ്‍ ടി. തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ എം.കെമോഹൻദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്ഐ എ എസ് സി നോട് പ്രാഥമിക അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയിരുന്നു.
10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റര് വിജിലൻസിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എ.ഇ.ഒ. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകള്‍ ഉണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ ആണെന്നത് ഓര്‍ക്കുന്നത് നന്നാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കിഴക്കൻ മേഖല വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം
ഡിവൈഎസ്പി രവികുമാർ വി ആർ, ഐഒപി മാരായ രമേഷ് ജി, പ്രതിപ് എസ്,
അനിൽ എ, മഹേഷ് പിള്ള, എസ് ഐമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി എം, സാബു വി ടി, എ എസ് ഐമാരായ അനിൽ കുമാർ, ഹാരീസ് എം ഐ,
എസ് സി പി ഒ അരുൺ ചന്ദ്, മനോജ് കുമാർ വി എസ്, രഞ്ജിനി കെ പി എന്നിവർ ചേർന്നാണ് ഹെഡ്മാസ്റ്ററെ പിടികൂടിയത്
The post കോട്ടയത്ത് അദ്ധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എഇഒയ്ക്കും, ഹെഡ്മാസ്റ്റർക്കും സസ്പെൻഷൻ ; അഴിമതി വെച്ചുപൊറുപ്പിക്കില്ലന്ന് വിദ്യാഭ്യാസ മന്ത്രി; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്ന് ഓർക്കണമെന്നും മന്ത്രി ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]