
പന്തീരാങ്കാവ് ∙ രാമനാട്ടുകര – വെങ്ങളം ദേശീയപാതയിൽ ടോൾ പ്ലാസ നിർമാണ പ്രവൃത്തി പൂർത്തിയായി. ഇപ്പോൾ മിനുക്കുപണികളും കേബിൾ പ്രവൃത്തികളുമാണു നടക്കുന്നത്.
ടോൾ പ്ലാസയിൽ പണംപിരിവിനു ടെൻഡർ നടപടി ആരംഭിച്ചു. പന്തീരാങ്കാവ് മാമ്പുഴപ്പാലം നോർത്തിലും കൂടത്തുംപാറയിലുമാണ് ഇരുദിശകളിലായി ടോൾപ്ലാസ സ്ഥാപിച്ചത്.
രാമനാട്ടുകരയിൽനിന്നു തൊണ്ടയാട് ഭാഗത്തേക്കുള്ള ടോൾബൂത്തും തൊണ്ടയാട് നിന്നു രാമനാട്ടുകര ഭാഗത്തേക്കുമുള്ള ടോൾ ബൂത്തും തമ്മിൽ 250 മീറ്റർ അകലമുണ്ട്.
ഓരോ ടോൾഗേറ്റിലും അഞ്ച് ട്രാക്കുകളുള്ള ടോൾബൂത്താണു നിർമിച്ചത്. ടോൾ ബൂത്ത് എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപുമുതൽ ടോൾബൂത്ത് നിരക്കു സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സൂചനാ ബോർഡ് 500 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ദൂരപരിധിക്കിടെ സ്ഥാപിച്ചിട്ടുണ്ട്. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66ഉം നിർദിഷ്ട
പാലക്കാട്–കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയും ചേരുന്ന ഇടമാണ് ടോൾപ്ലാസ സ്ഥാപിച്ച കൂടത്തുംപാറ. കേരളത്തിലെ ആദ്യത്തെ ട്രംപറ്റ് കവല നിർമിക്കുന്നത് ഇരുടോൾ ബൂത്തുകൾക്കിടയിലാണെന്ന പ്രത്യേകതയുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]