
തൃത്താല ∙ മേഴത്തൂരിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. റോഡ് മാർഗം തൃത്താല ഭാഗത്തു നിന്നു കൂറ്റനാട് ഭാഗത്തേക്കു പോവുകയായിരുന്ന കറുകച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.
ആന ഓടിവരുന്നതു കണ്ടു വാഹനങ്ങൾ നിർത്തിയതിനാൽ അപകടം ഒഴിവായി. മഴത്തൂർ ടൗണിനു സമീപം രോഗിയുമായി കൂറ്റനാട് ഭാഗത്തേക്കു പോവുകയായിരുന്ന ആംബുലൻസ് ആനയ്ക്കു മുന്നിൽപെട്ടു. ഡ്രൈവർ വാഹനം പിറകിലേക്ക് എടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു.
ആന റോഡിലൂടെ ഒരു കിലോമീറ്ററോളം ഓടി.
പിന്നീട് മേഴത്തൂരിലെ അംബേദ്കർ നഗർ റോഡിലേക്കു കയറി സമീപത്തെ കരിങ്കൽ ക്വാറിക്ക് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിലയുറപ്പിച്ചു. തുടർന്ന് മണിക്കൂറുകൾക്കു ശേഷം പാപ്പാനും കൂടെയുണ്ടായിരുന്ന ആളുകളും ചേർന്ന് ആനയെ തളച്ചു. തിരുവേഗപ്പുറത്തെ ക്ഷേത്രത്തിൽ ആനയൂട്ട് കഴിഞ്ഞ് കൂറ്റനാട് വഴി തൃശൂരിലേക്കുളള യാത്രയിലാണ് ആന ഇടഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]