
പെരുമ്പാവൂർ ∙ എംസി റോഡിൽ പെരുമ്പാവൂർ കടുവാളിൽനിന്ന് ആരംഭിക്കുന്ന ഓൾഡ് വല്ലം റോഡ് വികസിപ്പിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു നൽകിയ ഉറപ്പു പാഴായെന്ന് ആക്ഷേപം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാർക്ക് കാലടിയിലെ ഗതാഗതക്കുരുക്കിൽ പെടാതെ പോകാവുന്ന വിധം വല്ലം കടവ്– പാറപ്പുറം പാലം യാഥാർഥ്യമായതിനു പിന്നാലെയാണ് ഓൾഡ് വല്ലം റോഡ് വികസിപ്പിച്ചു പുതിയ എയർപോർട്ട് റോഡ് എന്ന ആവശ്യം ഉയർന്നത്.
പെരിയാറിന്റെ ഇരു കരകളിലുമുള്ള കാഞ്ഞൂർ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും റോഡ് നവീകരിക്കുന്നതിലൂടെ സുഗമമാകും.
കാഞ്ഞൂർ, പാറപ്പുറം, വല്ലം പ്രദേശങ്ങളുടെ വികസനത്തിനും വഴിയൊരുക്കും. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇതുവഴിയുള്ള റോഡ് തകർന്നു തരിപ്പണമാണ്.
പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം 2 ലോഡ് ക്രഷർ പൊടിയും മെറ്റലും നിരത്തി വലിയ കുഴികൾ അടച്ചു.
എംസി റോഡിൽ കടുവാളിൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച എയർപോർട്ട് ബോർഡ് കണ്ട് ഇതു വഴി പോയാൽ വലയും. താലൂക്ക് വികസന സമിതിയിൽ ഈ ആവശ്യമുന്നയിച്ചിട്ടും താലൂക്ക് വികസന സമിതിക്കു പുല്ലുവിലയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്നു നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ കുറ്റപ്പെടുത്തി. തകർന്നുകിടക്കുന്ന കടുവാൾ – എയർപോർട്ട് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പൊതുമരാമത്തു വകുപ്പ് ഓഫിസിലേക്കു ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്നു കോൺഗ്രസ് നേതാക്കളായ ഷാജി കുന്നത്താൻ, അബ്ദുൽ നിസാർ, താരിഷ് ഹസൻ, പി.എസ്.
അബൂബക്കർ, സാദിഖ് അമ്പാടൻ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]