
വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ അരുവിത്തുറ ആർക്കേഡ്, കോടതിപ്പടി, ആശുപത്രിപ്പടി, മന്തക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഇടമറുക് മഠം, ഇടമറുക് ആശുപത്രിപ്പടി, പയസ് മൗണ്ട്, കിഴക്കൻ മറ്റം, കോണിപ്പാട്, ഉപ്പിടുപാറ, പട്ടിക്കുന്ന് പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 8.30 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6.30 വരെയും കുറ്റിക്കൽ ചർച്ച് ട്രാൻസ്ഫോമർ പരിധിയിൽ 5 വരെയും വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ പാറാമറ്റം, മോഹം, പറപ്പാട്ടുപടി, ശിവാജി നഗർ, കൊറ്റമംഗലം, കണ്ണാടിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ∙ വല്യഉഴം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും മംഗലം, എംഐ എസ്റ്റേറ്റ്, കാർഡിഫ് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഇന്നും നാളെയും ജലവിതരണം മുടങ്ങും
തിരുവല്ല ∙ ജല അതോറിറ്റി കോംപൗണ്ടിലെ പുതിയ ട്രാൻസ്ഫോമർ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടി വരുന്നതിനാൽ ഇന്നും നാളെയും ഇവിടെ നിന്നുള്ള ജലവിതരണം മുടങ്ങും.
തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, എടത്വ, തകഴി, മുട്ടാർ, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളിലുമാണ് 2 ദിവസം ജലവിതരണം മുടങ്ങുന്നത്.
മുട്ടക്കോഴിക്കുഞ്ഞ്
മണിമല ∙ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നാളെ മൂന്നിനു വിതരണം ചെയ്യും. 8590212566.
നെടുങ്കുന്നം ∙ ഇടയിരിക്കപ്പുഴ ക്ഷീരോൽപാദക സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 7 ന് 8 മണിക്ക് വിതരണം ചെയ്യും. 8590212566.
സ്പോട് അഡ്മിഷൻ
ചങ്ങനാശേരി ∙ എസ്ബി കോളജിൽ പിജി ഫിസിക്സ് പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ളവർ അപേക്ഷകൾ ഓൺലൈനായി ഇന്ന് വൈകിട്ട് 4നു മുൻപായി അയയ്ക്കണം. വിവരങ്ങൾക്ക് : www.sbcollege.ac.in കോട്ടയം ∙ നാട്ടകം ഗവ.
പോളിടെക്നിക് കോളജിൽ 2025-26 വർഷത്തെ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ 7ന് സ്പോട്ട് അഡ്മിഷൻ നടക്കും. 8.30ന് റജിസ്ട്രേഷൻ ആരംഭിക്കും.
ഫോൺ: 9446341691. www.polyadmission.org
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ നാട്ടകം ഗവ.
പോളിടെക്നിക് കോളജിൽ 2025-26 വർഷത്തെ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ 7ന് സ്പോട്ട് അഡ്മിഷൻ നടക്കും. 8.30ന് റജിസ്ട്രേഷൻ ആരംഭിക്കും.
നേരത്തേ അപേക്ഷ നൽകാത്തവർക്കും അപേക്ഷ നൽകാം. ഫോൺ: 9446341691.
വെബ് വിലാസം: www.polyadmission.org
മെഗാ ക്വിസ് മത്സരം
രാമപുരം ∙ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മാർ ആഗസ്തിനോസ് കോളജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐക്യുഎസിയുടെ സഹകരണത്തോടെ ‘ജേണി ഓഫ് ഇന്ത്യ- സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും’ എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം 16നു 10 നു കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി 2 വിഭാഗങ്ങളിലാണ് മത്സരം.
ഒരു ടീമിൽ 2 പേർക്ക് പങ്കെടുക്കാം. വിജയികൾക്ക് യഥാക്രമം 3001, 2001, 1001 രൂപ വീതം നൽകും.
ഫോൺ: 9995795181, 9495188823.
അധ്യാപക ഒഴിവ്
വൈക്കം ∙ വെച്ചൂർ ദേവീവിലാസം ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 6ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]