
വെണ്ണിക്കുളം ∙ വെള്ളാറ–തെള്ളിയൂർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. വെറ്റ് മിക്സ് മെക്കാഡം (ഡബ്ല്യുഎംഎം) നിരത്തി ഉറപ്പിക്കുന്ന പണികളാണ് നടക്കുന്നത്.
2 ദിവസത്തിനുള്ളിൽ ഇത്തരം പ്രവൃത്തികൾ പൂർത്തിയായേക്കും. ജനുവരി അവസാന ആഴ്ചയിലാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങിയത്.
തുടർച്ചയായി പെയ്ത മഴ വൈകാൻ കാരണമായി.
നവീകരണത്തിന്റെ ഭാഗമായി കുരിശുകവലയ്ക്കു സമീപത്തു പുതിയ കലുങ്ക് നിർമിച്ചു. 3 ഇടങ്ങളിലായി പൈപ്പിലുള്ള കലുങ്ക് സ്ഥാപിച്ചു.
ശോച്യാവസ്ഥയുണ്ടായിരുന്ന 2 കലുങ്കുകളുടെ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. പൊതുമരാമത്ത് പദ്ധതിയിൽ 3.40 കോടി രൂപ ചെലവഴിച്ചാണ് 3.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്.
റോഡ് നിർമാണ പൂർത്തീകരണത്തിന് സെപ്റ്റംബർ വരെയാണ് കരാർ കാലാവധി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]