
ഡിഎൽഎഡ് കോഴ്സ്:അപേക്ഷ ക്ഷണിച്ചു;
കൊല്ലം ∙ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിഎൽഎഡ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തി നേരിട്ടോ റജിസ്റ്റേഡ് തപാലിലോ 11ന് 5നു മുൻപ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ സമർപ്പിക്കണം. മാതൃകാ ഫോം www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ അറിയിച്ചു.
ഇൻഡേൻഎൽപിജിഏജൻസിയുടെ ഒാഫിസ് മാറ്റി
കുളത്തൂപ്പുഴ ∙ അമ്പലക്കടവിലെ കണ്ണൻ ഇൻഡേൻ ഗ്യാസ് ഏജൻസിയുടെ ഒാഫിസ് വലിയേല മുട്ടിത്തോട്ടത്തിൽ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. ഫോൺ – 9447865682.
യോഗം 13ന്
കൊല്ലം∙ ചാരായ നിരോധന ജനകീയ മോണിറ്ററിങ് കമ്മിറ്റി യോഗം 13ന് ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
അധ്യാപകഒഴിവ്
കുളത്തൂപ്പുഴ ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12നു രാവിലെ 10നു നടത്തും.
ആയൂർ ∙ മഞ്ഞപ്പാറ വിഎച്ച്എസ്എസ് സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇഡി താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 7നു രാവിലെ 10ന് ഓഫിസിൽ എത്തണം.
ഫോൺ – 9995030301. കുളത്തൂപ്പുഴ ∙ ആർപിഎൽ കൂവക്കാട് ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തിക ഒഴിവിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്താൻ നാളെ രാവിലെ 10.30ന് അഭിമുഖം നടത്തും. പുന്നല ∙ ഗവ.
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]