
അരൂർ∙തുറവൂർ– അരൂർ ഉയരപ്പാത നിർമാണ മേഖലയിൽ ചന്തിരൂരിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനുള്ള ലോഞ്ചിങ് ഗ്യാൻട്രിയുടെ റെയിൽ സ്ഥാപിച്ചതിലുണ്ടായ ഉയര വ്യത്യാസം വാഹനങ്ങൾക്ക് അപകട കെണിയായി.ചന്തിരൂർ സെന്റ് മേരീസ്പളളിക്കു മുന്നിൽ പഴയ നാഷനൽ ഹൈവേ റോഡും, നിലവിലുള്ള റോഡിനുമിടയിൽ ഇതു കാരണം നാൽപതിലേറെ ബൈക്കുകൾ റെയിലിൽ തെന്നിവീണു.
വാഹനയാത്രികർക്ക് അപകടത്തിൽ പരുക്കേറ്റു.ഇതേ തുടർന്നു ജനകീയ സമിതി കൺവീനർ ഫാ.ജോസഫ് കരിത്തോടത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തി.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ സമാന്തര പാതയായി മാറിയ പഴയ റോഡും അപകടപ്പാതയാക്കുന്ന നടപടി അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ലോഞ്ചിങ് ഗ്യാൻട്രിയുടെ റെയിലുകളിൽ വന്നിട്ടുള്ള ഉയരവ്യത്യാസം അടിയന്തരമായി നീക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്നു നിർമാണ കമ്പനി അധികാരികൾ മെറ്റൽ പൊടി ഇട്ട് ഉയരവ്യത്യാസം പരിഹരിക്കാൻ ശ്രമിച്ചു.ജനങ്ങളുടെ സഞ്ചാരത്തിന് ഇനിയും തടസ്സങ്ങളുണ്ടായാൽ കൂടുതൽ ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നു നാട്ടുകാർ വ്യക്തമാക്കി. സി.എ.റോയി, സാലി മട്ടമ്മൽ, ജോർജുകുട്ടി ചള്ളിത്തറ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]