
ഫോർട്ട്കൊച്ചി∙ കൊച്ചി അഴിമുഖത്ത് യാത്രാ ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും ഭീഷണിയായി വീണ്ടും മത്സ്യബന്ധന യാനങ്ങൾ. കമാലക്കടവിൽ ഇന്ധനം നിറയ്ക്കുന്നതിനും തൊഴിലാളികളെ ഇറക്കുന്നതിനുമാണു യാനങ്ങൾ നിരയായി അടുപ്പിക്കുന്നത്.
ഇവിടെനിന്നു മുന്നോട്ടെടുത്ത യാനങ്ങൾ ഇടിച്ച് ടൂറിസ്റ്റ് ബോട്ട് ജെട്ടി തകർന്നത് 2 തവണയാണ്. നിയന്ത്രണംവിട്ട യാനം ഇടിച്ച് ചീനവല തകർന്ന സംഭവവും ഉണ്ടായി.
2015ൽ നിയന്ത്രണം വിട്ട
യാനം യാത്രാ ബോട്ടിലിടിച്ച് 11 പേർ മരിച്ചതിനെ തുടർന്ന് ഇവിടെ യാനങ്ങൾ കെട്ടരുതെന്നു കലക്ടർ ഉത്തരവിട്ടിരുന്നു. അതു മറികടന്നാണ് ഇപ്പോൾ യാനങ്ങൾ അടുപ്പിക്കുന്നതെന്നു പരാതിയുണ്ട്. കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ കെട്ടഴിഞ്ഞ് ഒഴുകിനടന്നതും അടുത്തിടെയാണ്.
പത്തോളം യാനങ്ങളാണു കമാലക്കടവിലെ പെട്രോൾ പമ്പിനു സമീപം ഒരേസമയത്തു നിരന്നു കിടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]