
കാസർകോട് ∙ ജില്ലയിലെ മൂന്നിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനകളിൽ വാടകവീടുകളിൽ സൂക്ഷിച്ചതും വാഹനത്തിൽ കടത്തുന്നതുമായ 1.94 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും 60 കിലോ പുകയിലപ്പൊടിയും 89,432 രൂപയും പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ടു 2 പേരെ പിടികൂടി. മധുർ ഹിദായത്ത് നഗർ ചെട്ടുകുഴി വീട്ടിൽ എ.
റാഷിദ് (31) ഉളിയത്തടുക്ക നാഷനൽ നഗർ പള്ളംവീട്ടിൽ എച്ച്. മുഹമ്മദ് അഷ്റഫ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കുമ്പള ഇൻസ്പെക്ടർ പി.കെ.ജിജേഷിന്റെ നേതൃത്വത്തിൽ മൊഗ്രാൽ പാലത്തിനടുത്ത് കഴിഞ്ഞ 3നു രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് 1,14,878 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും 60 കിലോ പുകയിലപ്പൊടിയും പിടികൂടിയത്.
മധുർ ഹിദായത്ത് നഗർ ചെട്ടുംകുഴി വീട്ടിൽ എ. റാഷിദിനെയാണ് (31) കുമ്പള പൊലീസ് പിടികൂടിയത്.
പിന്നീട് നോട്ടിസ് നൽകി വിട്ടയച്ചു.
വിദ്യാനഗർ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ആൾത്താമസമില്ലാത്ത വീടിന്റെ ഹാളിൽ ചാക്കുകളിൽ സൂക്ഷിച്ച 36,509 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് വനിത സ്റ്റേഷനിലെ എസ്ഐ കെ. അജിതയുടെയും ഡാൻസാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ പിടികൂടിയത്.
സിവിൽ പൊലീസ് ഓഫിസർ കെ. ശ്രുതി, ഡ്രൈവർ നാരായണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കുമ്പളയിലെ കേസിലെ പ്രതി റാഷിദിന്റെ ഉടമസ്ഥതയിലുള്ള വാടകവീടാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.വിദ്യാനഗർ പൊലീസ് ചെട്ടുകുഴിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 43,358 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ വിദ്യാനഗർ എസ്ഐ പി.കെ.അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തലേന്നു പിടികൂടിയ എ. റാഷിദ്, ഉളിയത്തടുക്ക നാഷനൽ നഗർ പള്ളംവീട്ടിൽ എച്ച്.
മുഹമ്മദ് അഷ്റഫ് (32) എന്നിവർക്കെതിരെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തത്.
പരിശോധന നടത്തി പൊലീസ് മടങ്ങുന്നതിനിടെയാണ് പ്രതികളായ റാഷിദും മുഹമ്മദ് അഷ്റഫും കാറിലെത്തിയത്. കാർ പരിശോധിച്ചപ്പോൾ പുകയില ഉൽപന്നങ്ങൾ ചെറുകിട
വ്യാപാരികൾക്കു നൽകിയ വകയിൽ ലഭിച്ച 89,432 രൂപ ഇവരിൽനിന്നു കണ്ടെടുത്തു.
കേസിൽ പിടികൂടിയ എ. റാഷിദാണ് കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെന്നു പൊലീസ് പറഞ്ഞു.
വിദ്യാനഗർ എഎസ്ഐ കൊച്ചുറാണി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ഉണ്ണിക്കൃഷ്ണൻ, കൃഷ്ണനുണ്ണി, കൺട്രോൾ റൂമിലെ എസ്ഐ കെ.
സുധീർകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ കിരൺ ബാബു, രൂപേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കോമ്പിങ് ഓപ്പറേഷൻ:ഒട്ടേറെ കേസുകൾ
കാസർകോട് ∙ കണ്ണൂർ റേഞ്ച് തലത്തിൽ നടന്ന കോമ്പിങ് ഓപ്പറേഷനിൽ ജില്ലയിൽ ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദേശത്തെ തുടർന്നു ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
1639 വാഹനങ്ങൾ പരിശോധിച്ചു.95 വാറന്റുകൾ നടപ്പാക്കി ഗുണ്ടാ പട്ടികയിലുള്ള 106 പേരെ പരിശോധിച്ചു. എൻഡിപിഎസ് ആക്ട് പ്രകാരം 24 കേസുകൾ റജിസ്റ്റർ ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]