
ന്യൂഡൽഹി∙ ഡൽഹിയിൽ ഭാര്യയെ ഇഷ്ടികകൊണ്ട് അടിച്ചു
കേസിൽ രണ്ടു പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന 60 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈജു എന്ന് അറിയപ്പെടുന്ന വീർപാലിനെയാണ് ലഖ്നൗ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾ 2004 സെപ്റ്റംബർ 22നാണ് ഭാര്യയേയും കുട്ടിയേയും ആക്രമിച്ചതിനു ശേഷം മുറിയൊഴിഞ്ഞ് പോയതായി പൊലീസിനു വിവരം ലഭിക്കുന്നത്.
ഇതേത്തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ വായ് മൂടിക്കെട്ടിയ നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടെത്തി. അവരുടെ മൃതദേഹത്തിനു സമീപം രക്തം പുരണ്ട
ഒരു ഇഷ്ടികയും പൊട്ടിയ വളകളും ഒടിഞ്ഞ ഒരു പല്ലും പൊലീസ് കണ്ടെത്തി.
ആക്രണത്തിൽ പരിക്കേറ്റ കുട്ടിയുടെ മൊഴിയിൽ നിന്നാണ് കുട്ടിയുടെ പിതാവായ വീർപാലും അമ്മാവനായ സുരേഷ് എന്ന സൈജുവിനെയും പൊലീസ് തിരിച്ചറിഞ്ഞത്. യുവതിയുമായുള്ള വിവാഹബന്ധത്തില്‍ വീർപാൽ സന്തുഷ്ടനായിരുന്നില്ല എന്ന് ആരോപണം ഉയർന്നിരുന്നു.
2007ൽ കൊലപാതകത്തിൽ കൂട്ടുപ്രതിയായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒളിവിലായിരുന്ന വീർപാലിനെ 2005 മുതൽ പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ചു.
തുടർന്ന് ഇയാൾ വിജയ് ഏലിയാസ് റാംദയാൽ എന്ന പേരിൽ ലഖ്നൗവിൽ താമസിച്ചുവരികയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]