
വിദ്യാനഗർ ∙ ഉദുമ പഞ്ചായത്തിലെ കാപ്പിൽ–കൊപ്പൽ, കൊവ്വൽ–ജന്മ കടലോര നിവാസികൾ അനുഭവിക്കുന്ന രൂക്ഷമായ കടലാക്രമണത്തിന് പരിഹാരം കാണണമെന്നു ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതി നടത്തിയ കലക്ടറേറ്റ് മാർച്ച് പ്രതിഷേധ തിരമാലകളുയർത്തി. പ്രദേശത്തെ മുതിർന്ന അംഗമായ വെള്ളച്ചിയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഇരുനൂറിലേറെ ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്.
ടെട്രാപോഡ് കടൽഭിത്തി പണിയുക, കാപ്പിൽ, കൊപ്പൽ, ജന്മ കടപ്പുറം സംരക്ഷിക്കുക, അധികാരികളെ കണ്ണു തുറക്കുക, 20 വർഷത്തെ കാത്തിരിപ്പിനു അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ബിസി റോഡിൽനിന്നു പ്രകടനവുമായെത്തിയ സമരക്കാരെ കലക്ടറേറ്റ് കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു.സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അശോകൻ സിലോൺ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരൻ, ഉദുമ പഞ്ചായത്തംഗങ്ങളായ പി.കെ.ജലീൽ, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാം വാതുക്കൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.വി..കുഞ്ഞിരാമൻ, കെ.വി.ഭക്തവത്സലൻ, പി.വി.രാജേന്ദ്രൻ, കെ.
ശ്രിധരൻ, കെ. സന്തോഷ് കുമാർ, കെ.വി.അപ്പു, ബി.
ബാലകൃഷ്ണൻ, സമരസമിതി നേതാക്കളായ രമേശൻ കൊപ്പൽ, വാമനൻ കൊപ്പൽ എന്നിവർ പ്രസംഗിച്ചു.
സമരസമിതി പ്രവർത്തകരായ പവിത്രൻ, മാലതി ഭാസ്കരൻ, നാരായണൻ, ബിന്ദു ബാലകൃഷ്ണൻ, വിനോദ് സിലോൺ, ശ്രീധരൻ കാവുങ്കാൽ എന്നിവർ നേതൃത്വം നൽകി. ഇതു സൂചനാ സമരമാണെന്നും ഫലമുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നീളുമെന്നും അറിയിച്ചു.ഉദുമ പഞ്ചായത്തിലെ 20, 21 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നൂറോളം വീട്ടുകാരാണു കടലേറ്റം മൂലം ദുരിതത്തിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]