
സ്വന്തം ലേഖകൻ
ലുലു ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍. കമ്പനിക്ക് കീഴിലുള്ള ലുലു മാളുകളില്‍ 13 തസ്തികകളിലായി വിവിധ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അഭിമുഖം നടക്കുന്നത്. പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ലുലു മാളുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്.
തസ്തികകളും യോഗ്യതകളും താഴെ കൊടുക്കുന്നു
ഓപ്പറേഷന് എക്സിക്യൂട്ടീവ്:
പരമാവധി പ്രായം 35 വയസ്സ്.
എം.ബി.എയും പ്രവര്‍ത്തി പരിചയം ആവശ്യമാണ്.
സീനിയര്‍ എച്ച്.ആര് എക്സിക്യൂട്ടീവ്
എം.ബി.എ (എച്ച്.ആര്), എം.എച്ച്.ആര്.എം യോഗ്യതയും നാലഞ്ചുവര്‍ഷം പ്രവര്‍ത്തിപരിചയവും വേണം.പ്രായം 30 കവിയരുത്.
(ഇതിലേക്ക് പുരുഷന്മാര് മാത്രം അപേക്ഷിക്കുക)
അസിസ്റ്റന്റ് മാനേജര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ പി.ജി.
കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം. പ്രായം 35 കവിയരുത്.
എച്ച്.ആര് എക്സിക്യൂട്ടീവ്
എംബിഎ യോഗ്യത വേണം.
30 വയസ്സിന് താഴെയുള്ള പുരുഷന്മാരായ ഫ്രഷേഴ്സിനു അപേക്ഷിക്കാം.
ഓഡിറ്റ് എക്സിക്യൂട്ടീവ്
സി.എ ഇന്ററും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
മാനേജ്മെന്റ് ട്രെയിനി
എംബിഎ യോഗ്യത.
30 വയസ്സിന് താഴെയുള്ള ഫ്രഷേഴ്സിന് അപേക്ഷിക്കാം.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അവസരം.
ഐ.ടി സപ്പോര്‍ട്ടര്‍
എം.സി.എ അല്ലെങ്കില്‍ ബിടെക് യോഗ്യത.
ഒന്നുരണ്ട് വര്‍ഷത്തെ പരിചയം.
31 വയസ്സിന് താഴെയുള്ള സ്ത്രീ പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
ബികോം/ എം.കോം ബിരുദം.
കുറഞ്ഞത് രണ്ടുവര്‍ഷത്തെയെങ്കിലും പ്രവര്‍ത്തിപരിചയം.
30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
ബില്ലിങ് എക്സിക്യൂട്ടീവ്
ഏതെങ്കിലും ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
30 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
സെയില്‍സ് എക്സിക്യൂട്ടീവ്
കുറഞ്ഞ യോഗ്യത പ്ലസ്ടു.
പ്രവര്‍ത്തി പരിചയം ആവശ്യമില്ലെങ്കിലും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
30 വയസ്സ് കവിയരുത്.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്
ബി.ബി.എ അല്ലെങ്കില്‍ എം.ബി.എ ബിരുദം.
പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
12- ഷെഫ് (Commi-1, 2, 3)
ഹോട്ടല്‍ മാനേജ്മെന്റ് യോഗ്യത.
പ്രവര്‍ത്തി പരിചയം അനിവാര്യം.
35 വയസ്സ് കവിയരുത്.
പിക്കര്‍
ചുരുങ്ങിയ യോഗ്യത പത്താം ക്ലാസ്.
പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
25 വയസ്സ് കവിയരുത്.
എങ്ങിനെ അപേക്ഷിക്കാം?
ഓണ്‍ലൈന്‍ വഴിയല്ല അപേക്ഷിക്കേണ്ടത്, മറിച്ച് താല്‍പ്പര്യമുള്ളവര്‍ അഭിമുഖത്തിന് നേരിട്ട് എത്തുകയാണ് വേണ്ടത്.
ഇന്റര്‍വ്യൂ സ്ഥലം:
സെപ്റ്റംബര്‍ 16ന് കോട്ടയം എസ്.ബി കോളേജില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഫെയര്‍ നടത്തുന്നത്. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷന് ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
The post ലുലു ഗ്രൂപ്പില്‍ 13 തസ്തികകളിലായി നിരവധി അവസരങ്ങള്‍; സെപ്റ്റംബര്‍ 16ന് ഇന്റര്‍വ്യൂ; ഒഴിവുകൾ, യോഗ്യത തുടങ്ങി വിശദവിവരങ്ങൾ അറിയാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]