
സ്വന്തം ലേഖകൻ
ലണ്ടൻ: മലയാളി നഴ്സുമാരുടെ തോളിൽ കയ്യിട്ട് കുശലം പറഞ്ഞും ചേർത്തുനിർത്തി സെൽഫി എടുത്തും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. മിൽട്ടൺ കീൻസിലെ എൻ.എച്ച്.എസ്. യൂണിവേഴ്സിറ്റി ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തവെയാണ് മലയാളി യുവതികളായ നഴ്സുമാരുടെ അടുത്തും ബ്രിട്ടീഷ് പ്രധാനമന്ത്രി കുശലാന്വേഷണം നടത്തിയത്.
ഒരു മാസം മുമ്പ് തങ്ങൾ യുകെയിലെത്തിച്ച കെസിയ കൊച്ചിക്കാരൻ എന്ന യുവ മലയാളി നഴ്സിന് കൈവന്ന ഈ അപൂർവ ഭാഗ്യം ‘’നഴ്സിംങ് ജോബ്സ് യുകെ’’ എന്ന റിക്രൂട്ടിങ്ങ് സ്ഥാപനമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് സന്തോഷം അറിയിച്ചത്. മലയാളി കുട്ടികൾക്കുണ്ടായ ഈ ഭാഗ്യം കൂട്ടുകാർ ഷെയർ ചെയ്യുകകൂടി ചെയ്തതോടെ ചിത്രങ്ങൾ വൈറലായി. ഇതിനിടയിൽ തങ്ങൾക്കൊപ്പം നിന്ന് ഒരു സെൽഫി എടുക്കാൻ അനുവദിക്കുമോ എന്ന് മാർട്ടിന മാർട്ടിനും കെയിസ കൊച്ചിക്കാരനും ചോദിക്കുകയായിരുന്നു. ഇതോടെ രണ്ടു യുവതികളെയും ചേർത്തുനിർത്തി ഋഷി സുനക് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ചയായിരുന്നു പ്രധാനമന്ത്രി ഋഷി സുനാക് മിൽട്ടൺ കീൻസിലെ എൻ.എച്ച്.എസ്. യൂണിവേഴ്സിറ്റി ആശുപത്രിയുടെ നിയോനേറ്റൽ വാർഡിൽ സന്ദർശനം നടത്തിയത്. രോഗികളുടെ ബന്ധുക്കളുമായും ജീവനക്കാരുമായും അദ്ദഹം ആശയവിനിമയം നടത്തി. ശൈത്യകാലത്തിനു മുന്നോടിയായി എൻ.എച്ച്.എസ്.ആശുപത്രികളിൽ 900 അധികം ബെഡ് ഉറപ്പുവരുത്താനായി 250 മില്യൺ പൌണ്ടിന്റെ വികസന പദ്ധതികളും സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളും ആധികാരത്തിന്റെ ജാഡയുമൊന്നുമില്ലാതെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. രാജ്യത്തൊട്ടാകെ എൻ.എച്ച്.എസിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. 40 പുതിയ ആശുപത്രികൾ നിർമിക്കാനുള്ള പ്രവർത്തനവും സജീവമായി മുന്നോട്ടു പോകുന്നുണ്ടെന്ന പ്രധാനന്ത്രി അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]