
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ലോക്സഭാ
ശാസിച്ച് സുപ്രീം കോടതി. ഇന്ത്യയുടെ 2000 കിലോമീറ്ററിലധികം പ്രദേശം ചൈന പിടിച്ചെടുത്തെന്ന കാര്യം നിങ്ങൾക്ക് എങ്ങനെ അറിയാമെന്നും ഒരു യഥാർഥ ഇന്ത്യൻ പൗരൻ അത്തരത്തിലുള്ള പരാമർശങ്ങൾ നടത്തില്ലെന്നും കോടതി പറഞ്ഞു.
‘‘ചൈനക്കാർ 2000 കിലോമീറ്റർ പിടിച്ചടക്കിയ കാര്യം നിങ്ങൾക്ക് എങ്ങനെ അറിയാം?.
നിങ്ങളൊരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരത്തിലൊരു കാര്യം പറയില്ലായിരുന്നു. പ്രതിപക്ഷ നേതാവായ താങ്കൾ എന്തിനാണ് ഇങ്ങനെ പറയുന്നത്? പാർലമെന്റിൽ എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾ ചോദിക്കാത്തത്?’’– മാനനഷ്ടക്കേസ് ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്ന് രാഹുൽ പറഞ്ഞത്. ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തെ മർദിക്കുകയാണെന്നും അന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
തനിക്കെതിരെ നൽകിയ പരാതി ചൂണ്ടിക്കാണിച്ച് രാഹുൽ ഗാന്ധി നൽകിയ പരാതി മേയ് 29ന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ദുരുദ്ദേശ്യത്തോടെയുള്ളതെന്നുമാണ് രാഹുൽ വാദിച്ചത്. സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് കോടതി പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]