വെള്ളരിക്കുണ്ട് ∙ മലാനെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ കേസിൽ വേട്ടയാടാനും ഇറച്ചിയാക്കാനും ഉപയോഗിച്ച രണ്ട് വാഹനങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ മാർച്ചിലാണ് കേരള കർണാടക വനാതിർത്തിയിൽനിന്ന് ഗർഭിണിയായ മലാനെ പി.ആർ.രാജഷ് എന്ന മധു, കെ.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയത്.
കൊന്നക്കാട് കൂളിമടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാന്റെ അവശിഷ്ടങ്ങൾ കുഴിച്ചിട്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
കേസിൽ പ്രധാന പ്രതികളെ സഹായിച്ച കൂളിമടയിലെ കണ്ണംവയൽ കെ. ബിജു (43), മുത്താനി വീട്ടിൽ എം.
ബിനു (36), കാവേരി കുഞ്ഞിരാമൻ (43) എന്നിവരെ നേരത്തെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികൾ മുൻകൂർ ജാമ്യം എടുത്തിരുന്നു.
അന്ന് ഉപയോഗിച്ച രണ്ട് പിക്കപ് വാഹനമാണ് പിടിയിലായത്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.
രാഹുൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി. ശ്രീധരൻ, പി.
പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]