
രയറോം ∙ ഇടിഞ്ഞുവീഴാറായ ഷെഡിൽ നിസ്സഹായനായി ഒറ്റയ്ക്ക് താമസിക്കുകയാണ് മാനസികാസ്വാസ്ഥ്യമുള്ള കോട്ടാളകത്ത് കമറുദ്ദീൻ (55). ആലക്കോട് പഞ്ചായത്തിലെ വട്ടക്കയം-ആറാട്ടുകടവ് ഭാഗത്ത് ഷെഡിലാണ് വർഷങ്ങളായി കഴിയുന്നത്.
പകൽ സമയങ്ങളിൽ അലഞ്ഞുനടക്കുന്ന ഇയാൾ രാത്രി ഷെഡിൽവന്നാണ് ഉറങ്ങുന്നത്. ഉമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു. ഉമ്മ ജീവിച്ചിരിക്കുമ്പോൾതന്നെ ഉപ്പ വേറെ വിവാഹം കഴിച്ചു പോയതാണ്.
ഉമ്മയുടെ പേരിലുള്ള 65 സെന്റ് സ്ഥലത്ത് നേരത്തെ മൺകട്ടകൊണ്ട് നിർമിച്ച വലിയ വീട് ഉണ്ടായിരുന്നു.
തകർന്നുപോയ ഇതിന്റെ ഒരു മുറിക്ക് മേൽക്കൂര നിർമിച്ചുനൽകിയത് നാട്ടുകാരാണ്. കമറുദ്ദീന്റെ അവസ്ഥകണ്ട് ആശാ വർക്കർമാരാണ് റേഷൻ കാർഡ് തരപ്പെടുത്തിക്കൊടുത്തത്.
മൺകട്ട ആയതിനാൽ നനഞ്ഞ് ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഷെഡ്.
അതേസമയം വീടിന്റെ അപകടാവസ്ഥപോലും മനസ്സിലാക്കാൻ കഴിയാത്ത മാനസിക നിലയിലാണ് കമറുദ്ദീൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]