
നെടുങ്കണ്ടം∙ പാമ്പാടുംപാറ പഞ്ചായത്തിൽ മഴയത്ത് റോഡ് കോൺക്രീറ്റിങ് ചെയ്തതായി ആരോപണം. പതിനൊന്നാം വാർഡിലെ മുട്ടാർപടി -ഇടത്വ പടി റോഡ് പുനർ നിർമാണമാണ് കനത്ത മഴയ്ക്കിടെ നടത്തിയത്. പതിറ്റാണ്ടുകളായി തകർന്നുകിടന്ന റോഡ് പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിലാണ് കോൺക്രീറ്റിങ് നടത്തുന്നത്. ശനിയാഴ്ച ആരംഭിച്ച കോൺക്രീറ്റിങ്ങിനിടെ കനത്ത മഴ പെയ്തതോടെ മഴവെള്ളത്തിൽ സിമന്റ് ഒലിച്ചു പോയതായാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വാർഡ് മെംബർ പറയുന്നത്.
അപ്രതീക്ഷിതമായുണ്ടായ മഴയെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക് വിരിച്ചു മൂടിയിരുന്നെന്നും റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും മെംബർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]