
തൃക്കരിപ്പൂർ ∙ കൊള്ളിയാൻപോലെ വളഞ്ഞുപുളഞ്ഞുള്ള കുതിപ്പ്. പിന്നെ ഗോൾവലയത്തിലൊരു ഇടിമുഴക്കം.
പതിറ്റാണ്ടുകൾക്കപ്പുറം ഉത്തര കേരളത്തിലെ ഫുട്ബോൾ കളിക്കളങ്ങളെ പന്തുകളിയുടെ അപാര സൗന്ദര്യംകൊണ്ട് ത്രസിപ്പിച്ച വി.പി.അബ്ദുൽ ഗഫൂറെന്ന ഫുട്ബോൾ കളിക്കാരൻ ഓർമയിലേക്കു മറഞ്ഞപ്പോൾ കടന്നുപോയത് തൃക്കരിപ്പൂരിലെ ഫുട്ബോൾ പെരുമയുടെ പ്രതാപകാലഘട്ടം. ഇന്നലെയായിരുന്നു ഗഫൂറിന്റെ വിയോഗം.
അരനൂറ്റാണ്ട് പിന്നിട്ട
തൃക്കരിപ്പൂർ ആക്മിയുടെ മുൻനിര താരമായിരുന്നു ഗഫൂർ. ആക്മിയുടെ പ്രതാപകാലമായിരുന്നു ഗഫൂർ കളിക്കളങ്ങളിൽ തിളങ്ങിയ കാലം.
ഉത്തര മലബാറിൽ ഗഫൂർ ജഴ്സിയണിയാത്ത കളിക്കളങ്ങൾ അപൂർവമാണ്. ഗഫൂറിന്റെ കളികാണാൻ മാത്രം ഒഴുകിയെത്തിയിരുന്ന ആരാധകർ കളിക്കളങ്ങളിൽ ആവേശം തീർത്ത കാലമുണ്ട്.
അസാമാന്യമായ ഡ്രിബ്ലിങ് പാടവത്തിൽ ഗാലറികൾ ആരവം മുഴക്കിയ കാലം. സ്കൂൾ പഠനകാലത്ത് ഹൈ ജംപിലും പോൾവാൾട്ടിലും മിടുക്ക് കാട്ടിയിരുന്നു.
സെവൻസ് ഫുട്ബോൾ മേളകളിൽ ആക്മി കിരീടം ഉറപ്പിക്കുന്നത് ഗഫൂറിന്റെ കുതിപ്പിലൂടെയാണ്.
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ ഫുട്ബോളിന്റെ മാന്ത്രികൻ കളിക്കളത്തിലെത്തുവെന്ന പ്രചാരണവും വിശേഷണവുമാണ് നൽകിയിരുന്നത്. എതിരാളികളെ സമർഥമായി വെട്ടിച്ച് പ്രതിരോധക്കോട്ട
പൊളിച്ച് മുന്നേറുന്നതിൽ ഗഫൂർ കാട്ടിയ പ്രത്യേക പാടവം തൃക്കരിപ്പൂരിന്റെ കളിക്കളങ്ങളിൽ പിന്നീട് ഉദയം ചെയ്തിട്ടില്ല. ഫുട്ബോൾ താരങ്ങളും ആക്മി ക്ലബ് ഉൾപ്പെടെയുള്ള ഫുട്ബോൾ സംഘാടകരും അനുശോചിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]