
പനമരം∙ മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിലും പുഴയോരങ്ങളിലും കൃഷിയിടങ്ങളിലും അട്ടകൾ പെരുകുന്നു. അട്ടകൾ പെരുകിയതോടെ കർഷകരും തൊഴിലാളികളും അടക്കമുള്ളവർ പൊറുതിമുട്ടുന്നു.
മുൻ വർഷങ്ങളിൽ ഇല്ലാത്ത വിധമാണ് കൃഷിയിടങ്ങളിൽ അട്ടകൾ പെരുകുന്നത്.
കാട്ടുപന്നി, മാൻ എന്നിവയുടെ ശല്യം വർധിച്ചതാണ് കൃഷിയിടങ്ങളിൽ അട്ടകൾ പെരുകാൻ കാരണമെന്ന് കർഷകർ പറയുന്നു. വളർത്തുമൃഗങ്ങൾക്കു പുല്ല് ശേഖരിക്കാനായി കൃഷിയിടത്തിൽ ഇറങ്ങുന്ന ക്ഷീരകർഷകരുടെ ദേഹത്ത് അട്ടകൾ പൊതിയുകയാണ്. അട്ടകൾ പെരുകിയതോടെ സാനിറ്റൈസർ, ഉപ്പ്, കുമ്മായം, പുകയില ഇവയിൽ ഏതെങ്കിലും ഒന്നുമായിട്ടേ കർഷകർ കൃഷിയിടത്തിലിറങ്ങാറുള്ളൂ.
ശരീരത്തിൽ പറ്റിപ്പിടിച്ചു കയറുന്ന അട്ട രക്തം വലിച്ചെടുത്തു കുടിക്കുകയാണ് പതിവ്.
ഈ സമയത്തു വേദന അനുഭവപ്പെടില്ല. എന്നാൽ രക്തം കുടിച്ചു കഴിഞ്ഞ് ഇവ ശരീരത്തിൽ നിന്നു വേർപെടുമ്പോഴാണ് കടിയേറ്റവർക്കു വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നത്.
കൃഷിയിടത്തിലും പാതയോരത്തും മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെയും അട്ടകൾ ആക്രമിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]