
മട്ടാഞ്ചേരി∙ ട്രോളിങ് നിരോധനം കഴിഞ്ഞു കടലിൽപോയ ബോട്ടുകളുടെ വല നശിച്ചു. പണിയെടുക്കാനാവാതെ ഏതാനും ബോട്ടുകൾ തോപ്പുംപടി ഫിഷറീസ് ഹാർബറിൽ മടങ്ങിയെത്തി.
ലക്ഷങ്ങളുടെ നഷ്ടമാണു ബോട്ടുകൾക്ക് ഉണ്ടായത്. അപകടത്തിൽപെട്ട
കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ പല ഭാഗങ്ങളിലും കിടക്കുന്നുണ്ടെന്നും അവയിൽ തട്ടിയാകാം വല കീറി നശിച്ചതെന്നും ട്രോൾനെറ്റ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു.
വല, കപ്പി, ബോർഡ്, വയർ, റോപ് എന്നിവ അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. തോപ്പുംപടി ഹാർബറിൽനിന്നു പോയ 15 ബോട്ടുകൾക്കാണു നാശനഷ്ടമുണ്ടായത്.
ഉത്തരമാതാ, നിസ്നി എന്നീ ബോട്ടുകൾക്ക് 3 ലക്ഷം രൂപ മുതൽ 5 ലക്ഷം വരെ നഷ്ടമുണ്ടായതായി സ്രാങ്കുമാർ പറഞ്ഞു.ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുമ്പോൾ ട്രോളിങ് ബോട്ടുകൾക്കു വൻതോതിൽ മീൻ ലഭിക്കാറുണ്ട്.
എന്നാൽ, കണ്ടെയ്നറുകളുടെ അവശിഷ്ടങ്ങൾ ഉള്ളതിനാൽ വല വലിക്കാൻ കഴിയാത്ത സാഹചര്യമാണ്. കണ്ടെയ്നറുകൾ തിരിച്ചടിയാകുമെന്ന ആശങ്ക ബോട്ട് ഉടമകൾ പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെയാണെങ്കിൽ കടത്തിൽനിന്നു വീണ്ടും കടത്തിലേക്കു കൂപ്പുകുത്തുന്ന സാഹചര്യമാണെന്നു ട്രോൾനെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.യു.
ഫൈസൽ പറഞ്ഞു.
പലിശയ്ക്കു പണം കടം വാങ്ങിയാണു പല ഉടമകളും ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തി കടലിൽ ഇറക്കിയത്. സീസൺ സമയത്തുണ്ടായ പ്രതിസന്ധി ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കും വൻ തിരിച്ചടിയാണ്. പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നു ബി.യു.
ഫൈസൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]