
തീരദേശ സംരക്ഷണ സമിതിയുടെ കലക്ടറേറ്റ് ധർണ ഇന്ന്;
ഉദുമ∙ കാപ്പിൽ, കൊപ്പൽ, കൊവ്വൽ,ജന്മ കടപ്പുറങ്ങളെ കടൽക്ഷോഭത്തിൽ രക്ഷിക്കാനായി കടൽഭിത്തി നിർമിക്കണമെന്നു ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നു കലക്ടറേറ്റ് ധർണ നടത്തും. ബിസി റോഡ് ജംക്ഷനിൽ കേന്ദ്രീകരിച്ച് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
10നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറിലേറെയാളുകൾ പങ്കെടുക്കുമെന്നു സമിതി ഭാരവാഹികൾ അറിയിച്ചു.
അധ്യാപകർ
പരപ്പ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടികാഴ്ച 6ന് 10.30ന് നടക്കും.
വരക്കാട് ∙ വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് ജൂനിയർ അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 20ന് 10ന് നടക്കും. 7561082071 കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും.
ബന്തടുക്ക ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രെമറി (കന്നഡ) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കാഷ് അവാർഡ് നൽകും
മാവുങ്കാൽ ∙ കേരള വെളുത്തേടത്തു നായർ സമാജം ജില്ലാ കമ്മിറ്റി, വെളുത്തേടത്ത് സമുദായത്തിൽനിന്ന് ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡ് നൽകും. അർഹരായവർ മാർക്ക് ലിസ്റ്റ് സഹിതം യൂണിറ്റ് സെക്രട്ടറി മുഖേന മാർക്ക് ലിസ്റ്റ് സഹിതം 17നു മുൻപായി ജില്ലാ സെക്രട്ടറിക്ക് അപേക്ഷ നൽകണം. 7907182107.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]