
കൊല്ലം ∙ തൃശൂർ ലോക്സഭാ സീറ്റിൽ പാർട്ടിയെ പരാജയപ്പെടുത്തിയത് സിപിഎമ്മാണെന്നു വ്യക്തമായിട്ടും പാർട്ടിക്ക് എന്തു ചെയ്യാൻ കഴിഞ്ഞുവെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. എഡിജിപി എം.ആർ അജിത്കുമാർ പൂരം കലക്കിയതു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആവശ്യപ്രകാരമാണെന്ന് ആർക്കാണറിയാത്തതെന്നും പ്രതിനിധികൾ ചോദിച്ചു.
കാലിക യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഎം.
ആ പാർട്ടിയുമായി പുനരേകീകരണം വേണമെന്നാണു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. രാജ്യത്തു ഭരണത്തിലേറിയവർ ഫാഷിസ്റ്റുകളാണോ എന്നതിൽ തീരുമാനമെടുക്കാൻ കഴിയാത്ത സിപിഎമ്മുമായി ഏകീകരണം എന്നത് ബാധ്യതയാണ്.
പാർട്ടി സംസ്ഥാന സെക്രട്ടറി ഭാരത് മാതാ കീ ജയ് വിളിച്ചതു തെറ്റാണ്. അതിനെ ന്യായീകരിക്കാൻ ശ്രമിച്ചത് കൂടുതൽ കുഴപ്പമുണ്ടാക്കി.
എല്ലാ ബ്രാഞ്ചുകളിലും ദേശീയ പതാക ഉയർത്തി വൃക്ഷത്തെ നടണമെന്ന നിർദേശം പ്രായോഗിക ബുദ്ധിയില്ലാത്തതായിരുന്നു. ഏതെങ്കിലും ബ്രാഞ്ചിൽ ദേശീയപതാക തെറ്റായ രീതിയിൽ ഉയർത്തിയിരുന്നുവെങ്കിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു.
ഭാരതാംബ വിവാദം കൊണ്ടുണ്ടായ ഗുണം, നാലര വർഷമായി ആർക്കുമറിയാതിരുന്ന ഒരു കൃഷി വകുപ്പ് മന്ത്രിയുണ്ടെന്നു നാട്ടുകാരറിഞ്ഞു എന്നതാണെന്നും വിമർശനമുണ്ടായി. പി.പി.
സുനീറിനെ രാജ്യസഭാ സീറ്റിലേക്ക് അയച്ചപ്പോൾ സംസ്ഥാന സെക്രട്ടറി സുനീറിന്റെ മതം പറഞ്ഞാണു ന്യായീകരിച്ചത്.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി.രാജ അടുത്ത മുറിയിൽ കിടന്നുറങ്ങുമ്പോൾ, നവീകരിച്ച എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിർവഹിച്ചു. നാളെ ലോക്കൽ കമ്മിറ്റി ഓഫിസുകൾ ലോക്കൽ സെക്രട്ടറിമാർ ഉദ്ഘാടനം ചെയ്യുമ്പോൾ കുറ്റം പറയരുത്. രാജ്യസഭയിലേക്ക് പ്രതിനിധികളെ തീരുമാനിച്ചത് കഴിവിന്റെ അടിസ്ഥാനത്തിലല്ല, ആരുടെയൊക്കെയോ ഒസ്യത്തിന്റെ പേരിലാണ്.
മുൻപ്, മന്ത്രിമാരാകുന്നവരെ സംസ്ഥാന എക്സിക്യൂട്ടീവിലോ ദേശീയ കൗൺസിലിലോ അംഗങ്ങളാക്കുമായിരുന്നില്ല. ഇപ്പോൾ നേരെ തിരിച്ചാണ്.
സംഘടന ശക്തിപ്പെടുത്തണമെന്ന് താൽപര്യമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോയെന്നും പ്രതിനിധികൾ ചോദിച്ചു. പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി പി.എസ് സുപാൽ മറുപടി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറഞ്ഞതുമില്ല.
ജില്ലാ കൗൺസിൽ: 9 പേരെ ഒഴിവാക്കി
കൊല്ലം ∙നിലവിലെ ജില്ലാ കൗൺസിലിൽ നിന്ന് 9 പേർ ഒഴിവാക്കപ്പെട്ടു.
അന്തരിച്ച മുൻ എംഎൽഎ ആർ. രാമചന്ദ്രൻ, വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട
എസ്. അജയഘോഷ്, ടി.
സുരേഷ്കുമാർ, ചെങ്ങറ സുരേന്ദ്രൻ, എ. ഗ്രേഷ്യസ് എന്നിവരുടെ ഒഴിവുകളും നികത്തി. ഒഴിവാക്കപ്പെട്ടവർ: 1.
ആർ രാജേന്ദ്രൻ, 2. കെ.
ശിവശങ്കരൻ നായർ, 3. കെ.എസ് ഇന്ദുശേഖരൻ നായർ, 4.
പി. ഉണ്ണിക്കൃഷ്ണൻ, 5.
വിജയമ്മ ലാലി, 6. ജെ.സി അനിൽ, 7.
കെ. വാസുദേവൻ, 8.
എസ്. സുഭാഷ്, 9.
കെ.പി ഭാസ്കരൻ. ജില്ലാ കൗൺസിലിലെ പുതുമുഖങ്ങൾ: 1.
എസ്. സന്തോഷ്, 2.
എസ്. രഞ്ജിത്ത്, 3.
അഡ്വ. ആർ സേതുനാഥ്, 4.
കെ. ദിലീപ്, 5.
ടി.എസ് നിധീഷ്, 6. അഡ്വ.
ലെനു ജമാൽ, 7. എം.സി ബിനുകുമാർ, 8.
എ. നൗഷാദ്, 9.
ഇടമൺ ഗോപി. കാൻഡിഡേറ്റ് അംഗങ്ങൾ: 1.
ജോബിൻ ജേക്കബ്, 2. കെ.
അനിമോൻ 3. മടത്തറ അനിൽ 4.
എസ്.ഡി അഭിലാഷ് 5. ആർ.
അജയൻ 6. എം.
സജീവ് മുഖത്തല. 58 അംഗ ജില്ലാ കൗൺസിലിൽ നിലവിലുള്ളവർ: പി.എസ്.
സുപാൽ (എംഎൽഎ), സാം കെ. ഡാനിയേൽ, എം.എസ്.
താര, ആർ.വിജയകുമാർ, എം. സലീം, ആർ.എസ്.
അനിൽ, എസ്. വേണുഗോപാൽ, ജി.
ലാലു, എ. മൻമഥൻ നായർ, ജി.ആർ.
രാജീവൻ, ജി. ബാബു, കെ.സി.
ജോസ്, ഐ. ഷിഹാബ്, എസ്.
ബുഹാരി, . ജി.എസ്.
ജയലാൽ (എംഎൽഎ), കെ. ജഗദമ്മ, ഹണി ബഞ്ചമിൻ (മേയർ), സി, അജയപ്രസാദ്, ലിജു ജമാൽ, എ.എസ്.
ഷാജി, എസ്. അഷറഫ്, ആർ.
മുരളീധരൻ, ഡി. ജിയാസുദ്ദീൻ, ഡി.
സുകേശൻ, എ. ബിജു, കെ.ആർ.
മോഹനൻ പിള്ള, കെ. ദിനേശ് ബാബു, ഹരി വി.
നായർ, എ. രാജീവ്, ബി.
വിജയമ്മ, ജഗത്ജീവൻ ലാലി, വിജയ ഫ്രാൻസിസ്, കടത്തൂർ മൻസൂർ, എസ്. വിനോദ്കുമാർ, എസ്.
കൃഷ്ണകുമാർ, അനിൽ പുത്തേഴം, ആർ. ദിലീപ്കുമാർ, ശ്രീജ ഹരീഷ് (ജില്ല വൈ.
പ്രസി), സി.ജി. ഗോപുകൃഷ്ണൻ, ആർ.
അനീറ്റ, . എസ്.
ബിജുകുമാർ, പാരിപ്പള്ളി ശ്രീകുമാർ, എം. നൗഷാദ്, വിനീത വിൻസന്റ്, ഷാജി എസ്.
പള്ളിപ്പാടം, വി.പി. ഉണ്ണികൃഷ്ണൻ, കെ.സി.
സുഭദ്രാമ, എ. അധീൻ, സി.പി.
പ്രദീപ്.
‘കടൽ മണൽ ഖനന പദ്ധതി പിൻവലിക്കണം’
കൊല്ലം∙ കടൽ ഖനന പദ്ധതി പിൻവലിക്കണമെന്ന് സിപിഐ ജില്ലാസമ്മേളനം കേന്ദ്രത്തോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഴക്കടലിലെയും തീരക്കടലിലെയും ധാതു, മണൽ ഖനനം നടത്തുവാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. ജൈവ വൈവിധ്യങ്ങളുടെയും മത്സ്യ സമ്പത്തിന്റെയും കലവറയും ആണ് കൊല്ലം പരപ്പ്.
ഖനനവുമായി മുന്നോട്ടു പോയാൽ പ്രതിസന്ധികളോട് മല്ലടിച്ച് ജീവിതം കരുപ്പിടിപ്പിച്ച കേരളത്തിലെ 15 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹം ആകുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെയും വിദ്യാഭ്യാസത്തിന്റെയും ഭാവി തകർക്കുന്ന ദേശീയ പരീക്ഷാ ഏജൻസിയെ പിരിച്ചുവിടണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരീക്ഷാ സംവിധാനങ്ങളിൽ അടിക്കടി അട്ടിമറികൾ സംഭവിക്കുകയാണ്.
സുപാലിന് അംഗീകാരത്തുടർച്ച; പാരമ്പര്യവും കർമവും കരുത്ത്
കൊല്ലം∙ ജില്ലയിൽ സിപിഐയുടെ അമരക്കാരനായി പി.എസ്.
സുപാൽ (55) എംഎൽഎ വീണ്ടും. വാക്കിനു വാക്കും നോക്കിനു നോക്കും കൊണ്ടു പാർട്ടിക്കകത്തും പുറത്തും എതിർ ചേരികളെ നേരിടുന്ന ശൈലിയുടെ ഉടമയായ അഞ്ചൽ ഏരൂർ സ്വദേശിക്ക് ഇതു രണ്ടാമൂഴം. അന്തരിച്ച പാർട്ടി എംഎൽഎ പി.കെ.
ശ്രീനിവാസന്റെ മകന് പാർട്ടിയും പാർട്ടി പ്രവർത്തനവും എക്കാലവും ജീവശ്വാസമാണ്. 2022 ൽ കഴിഞ്ഞ തവണയാണു സുപാൽ ആദ്യമായി ജില്ലാ സെക്രട്ടറി പദവിയിലെത്തുന്നത്.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ അച്ഛനു പകരക്കാരനായി നിയമസഭയിലേക്കു പോയ സുപാലിന്റെ രാഷ്ട്രീയ ജീവിതത്തിലെ അംഗീകാരത്തുടർച്ചയാണിത്. വിദ്യാർഥിയായിരിക്കെ കലാലയ രാഷ്ട്രീയത്തിലൂടെ ചുവടുവച്ച സുപാലിനു രാഷ്ട്രീയ പാരമ്പര്യത്തിനും കരുത്തുണ്ട്. അമ്മയുടെ അച്ഛൻ കെ.സി. ഗോവിന്ദൻ ആലപ്പുഴയിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ ഭാരവാഹിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു.
ഏരൂർ ഗവ. സ്കൂളിൽ വിദ്യാർഥിയായിരിക്കെ എഐഎസ്എഫിനെ പ്രതിനിധീകരിച്ചു ക്ലാസ് പ്രതിനിധിയും ചെയർമാനുമായ സുപാൽ പിന്നീട് അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ രാഷ്ട്രീയ വീര്യം ആളിക്കത്തിച്ചു. അതിന് ഉദാഹരണമാണ്, അക്കാലത്തു നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്.
എസ്എഫ്ഐയുമായി ചേർന്നു മത്സരിച്ചാൽ നാമമാത്ര സീറ്റുകളേ കിട്ടുള്ളൂവെന്നു കണ്ട് ഒറ്റയ്ക്കു മത്സരിക്കാമെന്ന ‘സാഹസ തീരുമാനം’ സുപാൽ എടുത്തു. എഐഎസ്എഫ് സ്ഥാനാർഥികൾ കൂട്ടത്തോടെ തോറ്റെങ്കിലും ആ ധൈര്യം അന്നേ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് ലോ അക്കാദമി വിദ്യാർഥിയായിരിക്കെയും സമരങ്ങളുടെ മുൻനിരയിൽ സുപാലിനെ കണ്ടു. 3 തവണ പുനലൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
പി.കെ ശ്രീനിവാസൻ 96 ൽ അന്തരിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സുപാൽ ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്. 2001ലും 2021 ലും ജയം ജയിച്ചു. ഭാര്യ: പി.എസ് റീന.
മക്കൾ: ദേവി നിലീന, ദേവി നിരഞ്ജന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]