
ദുബായ്∙ നാഷനൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി
ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിനു ശേഷമാണു പുതിയ നീക്കം.
ഇറാഖുമായി 1980-കളിൽ നടന്ന യുദ്ധത്തിനുശേഷം ഇറാൻ നേരിട്ട ഏറ്റവും വലിയ സൈനിക വെല്ലുവിളിയായിരുന്നു ഇസ്രയേലുമായി നടന്ന വ്യോമയുദ്ധം.
ഇസ്രയേലിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നും അവ കുറച്ചുകാണരുതെന്നും ഇറാൻ സൈനിക മേധാവി അമീർ ഹതാമി, മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഡിഫൻസ് കൗൺസിലിന് അധ്യക്ഷത വഹിക്കും. മൂന്ന് സർക്കാർ ശാഖകളുടെ തലവന്മാർ, മുതിർന്ന സായുധ സേനാ കമാൻഡർമാർ, ബന്ധപ്പെട്ട
മന്ത്രാലയങ്ങൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധ പദ്ധതികൾ അവലോകനം ചെയ്യുക, ഇറാനിലെ സായുധ സേനയുടെ കഴിവുകൾ കേന്ദ്രീകൃതമായി വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും നാഷനൽ ഡിഫൻസ് കൗൺസിൽ ലക്ഷ്യംവയ്ക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]