
സ്വന്തം ലേഖകൻ
ആലപ്പുഴ∙ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കയർ ഫാക്ടറി തൊഴിലാളി കാളാത്ത് തടിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ സുരേഷ് കുമാർ (54) ആണ് മരിച്ചത്. മകൻ നിഖിൽ (30) ഒളിവിൽ ആണെന്നു പൊലീസ് പറഞ്ഞു.
അച്ഛനും മകനും തമ്മിൽ കഴിഞ്ഞ രാത്രി വീട്ടിനുള്ളിൽ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിന്റെ അമ്മ മിനിമോൾ പൊലീസിനോടു പറഞ്ഞു. വീടിന്റെ ചവിട്ടുപടിയിൽ വീണതിനെ തുടർന്നു കാലിനു പരുക്കേറ്റ് പ്ലാസ്റ്റർ ഇട്ട് മിനിമോൾ കിടപ്പിലാണ്.
രാവിലെ ഏഴരയായിട്ടും ഭർത്താവു എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അടുത്ത മുറിയിൽ ചെന്നു നോക്കിയപ്പോഴാണു അനക്കമില്ലെന്നു തോന്നിയത്. തുടര്‍ന്നു ബഹളം വച്ച് അയൽവാസികളെ വരുത്തുകയായിരുന്നു. ഈ മാസം 28നു നിഖിലിന്റെ വിവാഹം ആണ്. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു.
നഗരത്തിലെ ഒരു കേബിൾ സ്ഥാപനത്തിലെ ജോലിക്കാരൻ ആണ് നിഖിൽ. നോർത്ത് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.
The post ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ; മകനെ കാണാനില്ല; അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടായതായി സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]