
കണിയാമ്പറ്റ ∙ പഞ്ചായത്തിൽ അപകടാവസ്ഥയിലായ തൂക്കുപാലം നന്നാക്കുന്നതിനു പകരം പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ച് ബോർഡ് സ്ഥാപിച്ചാൽ പരിഹാരമാകുമോ എന്ന് നാട്ടുകാർ. 20 വർഷം മുൻപ് പശ്ചിമഘട്ട
വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കരണി പുഴയ്ക്കു കുറുകെ കല്ലഞ്ചിറയിൽ നിർമിച്ച പാലത്തിനു സമീപമാണ് തൂക്കുപാലം അപകടാവസ്ഥയിൽ ആണെന്നും പാലത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചതായുമുള്ള ബോർഡ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്.
ഒരുമാസം മുൻപ് പാലത്തിൽ പ്രവേശനം നിരോധിച്ച് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതിനു പിന്നാലെയാണ് കഴിഞ്ഞദിവസം വീണ്ടും ബോർഡ് പാലത്തിന് സമീപം സ്ഥാപിച്ചത്. വർഷങ്ങളായി തകർന്നു കിടക്കുന്ന പാലം നന്നാക്കാൻ കൂട്ടാക്കാതെ പാലത്തിലൂടെ യാത്ര ചെയ്യുന്നവർ അപകടത്തിലാകുമെന്ന് കണ്ട് ബോർഡ് സ്ഥാപിച്ച് തടിയൂരിയ പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും എതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ബോർഡ് സ്ഥാപിച്ചെങ്കിലും ജനങ്ങൾ എങ്ങനെ പുഴയ്ക്ക് അക്കരെയിക്കരെ കടക്കുമെന്ന് പറയണമെന്നും പരിഹാരം കാണാതെ പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ചാൽ പുഴ കടക്കാൻ കഴിയുമോ എന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്.
ഇക്കുറി ജില്ലാ വികസന കോൺക്ലേവിൽ ആദ്യഘട്ടത്തിൽ തന്നെ തൂക്കുപാലത്തിന്റെ പുനർനിർമാണത്തിനും റോഡു നവീകരണത്തിനുമായി ആദ്യ പരിഗണന നൽകി 1.05 കോടി വകയിരുത്തിയെങ്കിലും ചിലർ ഈ പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കല്ലഞ്ചിറയിൽ നിന്ന് ചിറ്റൂർ ഭാഗത്തേക്ക് പോകുന്നതിന് ഏക ആശ്രയമാണ് ഈ തൂക്കുപാലം. കൂടാതെ ഊരുകളിലേക്കും പോകുന്നതിന് ഈ തൂക്കുപാലമാണ് ആശ്രയം.
നിലവിൽ തൂക്കുപാലത്തിന്റെ ഇരുവശങ്ങളിലെയും പടിക്കെട്ടുകൾ ഇടിഞ്ഞു തകർന്നതിനു പുറമേ ഇരുമ്പ് റോപ് പൊട്ടി വിട്ട നിലയിലും, അലുമിനിയം ഷീറ്റുകൾ പലയിടങ്ങളിലും പൊട്ടി നശിച്ച അവസ്ഥയിലുമാണ്.
2005 ൽ നിർമാണം പൂർത്തിയാക്കിയ തൂക്കുപാലം പിന്നീട് ഒരുതവണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]