
ആലപ്പുഴ∙ മന്ത്രിയായിരിക്കെ പള്ളാത്തുരുത്തി എസ്എൻ റോഡിനു 6.5 കോടി രൂപ 2019-20 ലെ ബജറ്റിൽ അനുവദിച്ചെങ്കിലും ഇത്രയും കാലം കഴിഞ്ഞിട്ടും റോഡ് സഞ്ചരിക്കാൻ പറ്റാത്തവിധം നിർമാണം നീണ്ടുപോകാൻ കാരണം നഗരസഭയിലെ ഉദ്യോഗസ്ഥരെന്നു മുൻ മന്ത്രി ജി.സുധാകരൻ. റോഡിന്റെ ശോച്യാവസ്ഥ മനോരമ എന്റെ നാട് എന്റെ വാർത്തയിൽ കൊടുത്തിരുന്നു.റോഡിന്റെ ഇന്നത്തെ സ്ഥിതി ചിത്രം സഹിതമാണ് സുധാകരൻ ഫെയ്സ് ബുക്കിൽ ഇന്നലെ പോസ്റ്റ് ചെയ്തത്.
സുധാകരന്റെ ഫെയ്സ് ബുക്ക് കുറിപ്പ്: ‘‘പള്ളാത്തുരുത്തി എസ്എൻ റോഡിന് 6.5 കോടി രൂപ ഫണ്ട് അന്നു മന്ത്രിയായിരിക്കെ 2019-20ലെ ബജറ്റ് വഴി അനുവദിച്ചു.
ഈ പ്രവൃത്തി ഫാറൂഖ് കൺസ്ട്രക്ഷൻസ് 2023 മാർച്ച് 25ന് ഏറ്റെടുത്തു തുടങ്ങി. എന്നാൽ സമയബന്ധിതമായി തീർക്കേണ്ട
പ്രവൃത്തി പകുതി പോലും തീർക്കാതെ പ്രദേശവാസികൾക്കു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെ 3 കോടി 69 ലക്ഷം രൂപയുടെ പാർട്ട് ബിൽ കരാറുകാരൻ മാറി.
ഒന്നര വർഷത്തിലേറെയായി യാതൊരു ജോലിയും ചെയ്യുന്നില്ല.
പ്രദേശവാസികളായ 242 പേർ പേരെഴുതി ഒപ്പിട്ട് നിവേദനം തരികയും, അതനുസരിച്ച് ഫാറൂഖ് കൺസ്ട്രക്ഷൻ കരാറുകാരനെ വിളിച്ച് നിവേദനത്തെ സംബന്ധിച്ച് അറിയിക്കുകയും ചെയ്തു. അതനുസരിച്ച് ഉടനെപ്രദേശത്തു മക്ക് ഇറക്കി നടക്കാനുള്ള സാഹചര്യം ഉണ്ടാക്കാമെന്നും ഡിസംബറിനുള്ളിൽ റോഡിന്റെ പണി പൂർണമായും തീർത്തു കൊടുക്കാമെന്നും ഉറപ്പു നൽകി.ഫാറൂഖ് കൺസ്ട്രക്ഷൻ കരാറുകാരനുമായി ചർച്ച ചെയ്തപ്പോൾ അറിയാൻ സാധിച്ചത് നഗരസഭയുടെ അമൃതം പദ്ധതിയിലെ പൈപ്പ് ലൈൻ റോഡിൽ ഇട്ടതിനാൽ അന്ന് റോഡ് പൂർത്തീകരിക്കാൻ നഗരസഭ ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്നാണ്.
അതിനാലാണ് റോഡ് നിർമാണം തീർക്കാൻ സാധിക്കാതെ നീണ്ടു നീണ്ടു പോയത്.’’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]