
കളമശേരി ∙ എറണാകുളം ഗവ.മെഡിക്കൽ കോളജിന്റെ വികസനത്തിനും കൊച്ചിൻ കാൻസർ റിസർച് സെന്റർ സ്ഥാപിക്കുന്നതിനും പ്രഫ.എം.കെ.സാനുവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ആർക്കും മറക്കാനാകില്ല.സഹകരണ മെഡിക്കൽ കോളജ് സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള വിദ്യാർഥികളുടെ സമരത്തിനൊപ്പം പ്രഫ.എം.കെ.സാനു ഉണ്ടായിരുന്നു. കാക്കനാട്ട് കലക്ടറേറ്റിനു മുന്നിൽ വിദ്യാർഥികൾക്കൊപ്പം സമരം ചെയ്തു.
2013 ഡിസംബർ 11ന് സർക്കാർ തീരുമാനം വരുന്നതുവരെ ആ ഉറച്ച പിന്തുണ വിദ്യാർഥികളുടെ കരുത്തായിരുന്നുവെന്ന് അന്നത്തെ കോളജ് യൂണിയൻ ചെയർമാനായിരുന്ന ഡോ. ശ്രീശ്യാം ഓർക്കുന്നു.
മധ്യകേരളത്തിൽ കാൻസർ സെന്റർ എന്ന മോഹവുമായി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്റ് യാത്രയാരംഭിച്ചപ്പോൾ അതിന്റെ വളയം പിടിക്കാനും സാനുമാഷ് മുന്നോട്ടുവന്നു.
മാഷിലുള്ള വിശ്വാസം മറ്റു പല പ്രമുഖരെയും മൂവ്മെന്റിലേക്ക് ആകർഷിച്ചു. കാൻസർ റിസർച് സെന്റർ സ്ഥാപിക്കാനുള്ള നടപടികളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ പ്രായവും ആരോഗ്യവും മറന്ന് മനുഷ്യാവകാശ കമ്മിഷനു മുന്നിലും ഹർജി നൽകാൻ സാനുമാഷ് മറ്റുള്ളവർക്കൊപ്പം എത്തി.
പദ്ധതിയുടെ നിർമാണ പുരോഗതിക്കിടയിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും മുൻ കലക്ടർ കെ.ആർ.
വിശ്വംഭരനും വിടപറഞ്ഞു. എന്നിട്ടും തളരാതെ സാനുമാഷും ഡോ.എൻ.കെ.സനിൽകുമാറും മുന്നോട്ടുപോയി.
ഓരോ ഘട്ടത്തിലും പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പദ്ധതി യാഥാർഥ്യമായി.
പക്ഷേ, കാൻസർ റിസർച് സെന്ററിനു നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കാണാൻ കാത്തുനിൽക്കാതെ സാനുമാഷ് മടങ്ങിയതു വലിയ നൊമ്പരമായി.
കാൻസർ ചികിത്സാ കേന്ദ്രം എന്നു പുതിയ കെട്ടിടത്തിലേക്കു മാറുമെന്നു സാനുമാഷ് വിളിച്ചു ചോദിക്കാറുണ്ടായിരുന്നുവെന്നു സിസിആർസി ഡയറക്ടർ ഡോ.പി.ജി.ബാലഗോപാൽ പറഞ്ഞു.മാഷിനൊപ്പം കാൻസർ സെന്ററിനായി മുന്നിട്ടിറങ്ങിയ ഡോ.സനിൽകുമാറും ഓർമയായി.
കളമശേരിയിൽ ‘പാവങ്ങളുടെ മെഡിക്കൽ ഹബ് ’ എന്ന സ്വപ്നം ബാക്കിയാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]